ഫാഷൻ ലുക്കിന് എളുപ്പവഴികൾ

ഫാഷനബിളായി നടക്കാന്‍ ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍? തിരക്കുകള്‍ക്കിടയില്‍ പലര്‍ക്കും പ്രതീക്ഷിച്ചതുപോലെ സ്‌റ്റൈലിഷ് ലുക്ക് നേടാന്‍ കഴിയാറില്ല. എന്നാല്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് ഏറ്റവും ലളിതമായും ഫാഷനബിളായും എവിടെയും ശ്രദ്ധാകേന്ദ്രമാകാന്‍ സാധിക്കും.

1.റിസ്റ്റ് വാച്ചുകള്‍

നമ്മുടെ വസ്ത്രധാരണത്തില്‍ റിസ്റ്റ് വാച്ചുകള്‍ക്കുള്ള പ്രാധാന്യം ചെറുതല്ല. ഒരുപാട് ആഭരണങ്ങള്‍ ഇടുന്നതിന് തുല്യമാണ് ഒരു സ്‌റ്റൈലിഷ് റിസ്റ്റ് വാച്ച്. ആഭരണങ്ങള്‍ ഇഷ്ടമല്ലാത്തവരുണ്ടെങ്കില്‍ തീര്‍ച്ചയായും റിസ്റ്റ് വാച്ച് ഒരു മികച്ച ചോയ്സ് തന്നെയായിരിക്കും. സ്മാര്‍ട്ട് വാച്ചുകള്‍, ക്ലാസിക് മെറ്റല്‍ വാച്ചുകള്‍, ലെതര്‍ ബാന്‍ഡ് വാച്ചുകള്‍ എന്നിവ നിങ്ങളെ ഒന്നുകൂടി സ്‌റ്റൈലിഷ് ആക്കി മാറ്റും. ഏത് വസ്ത്രത്തോടൊപ്പവും റിസ്റ്റ് വാച്ച് ഉപയോഗിക്കാന്‍ കഴിയുമെന്നതും ഇതിന്റെ പ്രത്യേകതയാണ്.

2.സണ്‍ ഗ്ലാസുകള്‍

ഫാഷനില്‍ ഒരുപാട് മാറ്റങ്ങള്‍ വരുത്താന്‍ കഴിയുന്ന ഒന്നാണ് സണ്‍ ഗ്ലാസുകള്‍. ഒരാളുടെ ഔട്ട്‌ലുക്ക് തന്നെ മാറ്റാന്‍ സണ്‍ ഗ്ലാസുകള്‍ക്ക് സാധിക്കും. ട്രെന്‍ഡിനൊത്ത് മാറാന്‍ ഇഷ്ടമുള്ളവരാണെങ്കില്‍ തീര്‍ച്ചയായും നിങ്ങള്‍ക്ക് ഒരു ജോഡി സണ്‍ ഗ്ലാസുകള്‍ കയ്യില്‍ കരുതാവുന്നതാണ്. എന്നാല്‍ ഇവ തിരഞ്ഞെടുക്കുന്നതിലും കുറച്ച് ശ്രദ്ധ വേണം. കണ്ണിന്റെ പുറത്തേക്ക് ഫ്രെയിം നില്‍ക്കുന്ന, നല്ല എഡ്ജുള്ള സണ്‍ ഗ്ലാസുകളാണ് ഏറ്റവും ഫാഷനബിള്‍. കണ്ണുകളില്‍ ക്ഷീണം ഉണ്ടെങ്കില്‍ പോലും അവ മറച്ച് നിങ്ങളെ ഊര്‍ജസ്വലതയോടെ കാണിക്കാന്‍ സണ്‍ ഗ്ലാസുകള്‍ക്കാവും. മുഖത്തിന് ചേരുന്ന ഗ്ലാസുകള്‍ തിരഞ്ഞെടുക്കാന്‍ ഒരു സ്‌റ്റൈലിസ്റ്റിനെ സമീപിക്കുന്നതും നല്ലതാണ്.

3.വെള്ള നിറത്തിലുള്ള ഷര്‍ട്ടുകള്‍

ഒരേ സമയം സിംപിളും ഫാഷനബിളും ആവാന്‍ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കില്‍ വെള്ള നിറത്തിലുള്ള ഷര്‍ട്ടുകള്‍ ധരിക്കാവുന്നതാണ്. വളരെ സിമ്പിളായി നമ്മളെ സ്‌റ്റൈലിഷാക്കാന്‍ വെള്ള ഷര്‍ട്ടുകള്‍ക്ക് കഴിയും. സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ തന്നെ വെള്ള വസ്ത്രത്തിന് ആകര്‍ഷണീയതയുണ്ട്. കാഴ്ചയില്‍ കൂള്‍ ലുക്ക് കിട്ടുമെന്നത് വെള്ളയുടെ മറ്റൊരു സവിശേഷതയാണ്. ഷര്‍ട്ടിനോടൊപ്പം വെളുത്ത ബട്ടണ്‍ കൂടി വെക്കാന്‍ ശ്രദ്ധിക്കുക. കാരണം, അത് നിങ്ങളെ ഒന്നുകൂടി സിംപിള്‍ ആക്കും.

4.LBD അഥവാ ലിറ്റില്‍ ബ്ലാക്ക് ഡ്രസ്

എല്‍ബിഡി (LBD) എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലിറ്റില്‍ ബ്ലാക്ക് ഡ്രെസ് ശരിക്കും ഒരു മാജിക് തന്നെയാണ്. ഫാഷന്‍ ലോകത്തെ ഒരു ക്ലാസിക് പീസ് ആണ് എല്‍ബിഡി. നിങ്ങളിലെ സൗന്ദര്യത്തെ പുറത്ത് കാണിക്കാന്‍ കഴിവുള്ള ഒരു കുഞ്ഞു കറുത്ത വസ്ത്രമാണിത്. ഈ രീതിയില്‍ വസ്ത്രം ധരിക്കുന്ന ആര്‍ക്കും സ്‌റ്റൈലിഷ് ആവാന്‍ നിമിഷങ്ങള്‍ മാത്രം മതിയാകും. ഇവയോടൊപ്പം സ്റ്റേറ്റ്‌മെന്റ് ജ്വല്ലറി, കാഷ്വല്‍ സ്‌നീക്കറുകള്‍ കൂടി ധരിച്ചാല്‍ കാഴ്ചയില്‍ ഗാംഭീര്യമുള്ള കാഴ്ച ഉറപ്പ്.

5.വെള്ള നിറത്തിലുള്ള സ്‌നീക്കേഴ്‌സ്

എല്ലാ വസ്ത്രങ്ങളുടെ കൂടെയും ഉപയോഗിക്കാന്‍ പറ്റുന്ന ഒന്നാണ് വെള്ള നിറത്തിലുള്ള
സ്‌നീക്കേഴ്‌സ്. ഇവ മോഡേണ്‍ വസ്ത്രങ്ങളുടെ കൂടെ ധരിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ഒരു ട്രെന്‍ഡി ലുക്ക് തന്നെ ലഭിച്ചേക്കാം. ഡെനിം വസ്ത്രങ്ങള്‍ പ്രത്യേകിച്ച് ജീന്‍സ്, ഷോര്‍ട്‌സ് എന്നിവയുടെ കൂടെ വൈറ്റ് സ്‌നീക്കേഴ്‌സ് ധരിക്കുകയാണെങ്കില്‍ ഒരു കൂള്‍ ലുക്ക് കിട്ടും. ഏത് വസ്ത്രങ്ങളുടെ കൂടെ ധരിച്ചാലും അതിനോട് ഇണങ്ങി നില്‍ക്കുന്നവയാണ് ഇവ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News