ഒരു ഷോയെ ഉള്ളുവെങ്കിലും നിങ്ങൾ കാണണം, നാളെ സിനിമ ഉണ്ടായേക്കില്ല; വിൻസി അലോഷ്യസ്

തന്റെ പുതിയ സിനിമയായ ‘രേഖ’യ്ക്ക് ഷോകൾ ലഭിക്കാത്തതിലുള്ള നിരാശ പങ്കുവെച്ച് നടി വിൻസി അലോഷ്യസ്. മികച്ച അഭിപ്രായം ലഭിച്ചിട്ടും ഷോകൾ ലഭിക്കാത്തതിലുള്ള നിരാശ ഇൻസ്റ്റഗ്രാമിലൂടെയാണ് നടി പങ്കുവെച്ചത്.

“ഞങ്ങളുടെ സിനിമ ‘രേഖ’, വലിയ തിയേറ്ററുകളോ ഷോസ് ഒന്നുമില്ല, ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോ കുറവാണല്ലോ, ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോട്ടർ കാണാനില്ലലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമമുണ്ട്. ഇങ്ങനെയാകും എന്ന് വിചാരിച്ചില്ല. ആകെയുള്ളത് ഞങ്ങളുടെ സിനിമയിൽ വിശ്വാസം മാത്രമേയുള്ളു. വലിയ സ്റ്റാർ കാസറ്റ് ഇല്ലാത്തതുകൊണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെയേ കാര്യങ്ങൾ കിട്ടത്തുള്ളൂ. ഇനി നിങ്ങളുടെ കയ്യിലാണ്. ഉളള തിയേറ്ററിൽ ഉള്ള ഷോ കാണാൻ ശ്രമിക്കണം. ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല. നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു”- വിൻസി ഇൻസ്റ്റാഗ്രാമിൽ കുറിയ്ക്കുന്നു.

വിൻസിയെ പ്രധാന കഥാപാത്രമാക്കി ജിതിൻ ഐസക് തോമസ് സംവിധാനം ചെയ്ത ചിത്രമാണ് രേഖ. കാസർഗോട്ടെ ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥപറയുന്ന ഒരു സപ്‌സെൻസ് ത്രില്ലറാണ് ചിത്രം. ചിത്രത്തിൽ വിൻസിയെക്കൂടാതെ ഉണ്ണി ലാൽ ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. പ്രശസ്ത തമിഴ് സംവിധായകനായ കാർത്തിക് സുബ്ബരാജിന്റെ പ്രൊഡക്ഷൻ കമ്പനിയായ സ്റ്റോൺ ബെഞ്ചേഴ്‌സ് ആണ് ചിത്രം അവതരിപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News