മാത്യു തോമസും മാളവികയും പ്രണയജോഡികളായെത്തുന്ന ക്രിസ്റ്റി 19ന്

മാത്യു തോമസും മാളവിക മോഹനനും ഒന്നിക്കുന്ന ക്രിസ്റ്റിക്കായി കാത്തിരിക്കുകയാണ് ആരാധകർ. തിരുവനന്തപുരം പൂവ്വാറിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രത്തിന്റെ ട്രെയിലറുകൾക്കും പാട്ടുകൾക്കും വലിയ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽനിന്ന് ലഭിച്ചത്. ചിത്രം ഫെബ്രുവരി 19ന് തിയേറ്ററുകളിലേക്കെത്തും.

ചിത്രത്തിൽ ജോയ് മാത്യു, രാജേഷ് മാധവൻ , മുത്തുമണി, മഞ്ജു പത്രോസ് തുടങ്ങിയ വലിയ താരനിര തന്നെയുണ്ട്. ചിത്രീകരണത്തിന്റെ തുടക്കം മുതൽക്കേ വലിയ പ്രതീക്ഷയാണ് സിനിമയ്ക്കുണ്ടായിരുന്നത്. ഒരു ട്യൂഷൻ ടീച്ചറും വിദ്യാർത്ഥിയും തമ്മിലുള്ള പ്രണയമാകും ചിത്രത്തിന്റെ ഇതിവൃത്തമെന്ന് അണിയറപ്രവർത്തകർ സൂചിപ്പിച്ചിരുന്നു. ആ സൂചനകൾ ശരിയെന്ന് തെളിയിക്കുന്നതായിരുന്നു ട്രെയിലറുകളും പാട്ടുകളുമൊക്കെ. കഥാകൃത്തുക്കളായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്.

നിരവധി ഹിറ്റ് ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ആനന്ദ് സി ചന്ദ്രനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഗോവിന്ദ് വസന്ത ഗാനങ്ങളൊരുക്കിയ ചിത്രം നിർമിച്ചിരിക്കുന്നത് റോക്കി മൗണ്ടൻ സിനിമാസാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News