ഭൂമിതട്ടിയെടുത്ത കേസിൽ റാണ ദഗ്ഗുബതിക്കും പിതാവിനുമെതിരെ കേസ്

പ്രശസ്ത തെലുങ്ക് നടനായ റാണ ദഗ്ഗുബതിക്കും പിതാവിനുമെതിരെ കേസ്. ഭൂമി തട്ടിയെടുത്തുവെന്ന പരാതിയിലാണ് സൂപ്പർതാരത്തിനും പിതാവിനുമെതിരെ കേസെടുത്തിരിക്കുന്നത്.

പ്രദേശത്തെ ബിസിനസുകാരനായ പ്രമോദ് കുമാറാണ് പരാതിക്കാരൻ. തന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് തന്നെ ഇറക്കിവിട്ട ശേഷം ഭൂമി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്നാണ് പരാതി. തർക്കഭൂമി റാണയുടെ പിതാവ് പരാതിക്കരനായ സുരേഷ് ബാബുവിന് പാട്ടത്തിന് നൽകിയിരുന്നു. പാട്ടക്കാലാവധി കഴിഞ്ഞപ്പോൾ സുരേഷ്ബാബു ഈ ഭൂമി വാങ്ങാമെന്നേറ്റ് അഡ്വാൻസ് നൽകിയിരുന്നെങ്കിലും, റാണയുടെ പിതാവ് ഇടപാടുകൾ മനപ്പൂർവം വൈകിപ്പിച്ചെന്നും, ഭൂമിയടക്കമുള്ള സ്വത്ത് റാണയുടെ പേരിലാക്കിയെന്നും പറയുന്നു.

ഹൈദരാബാദിലെ നമ്പള്ളിയിലെ കോടതിയിലാണ് പരാതിയെത്തിയത്. പരാതി ഫയലിൽ സ്വീകരിച്ച കോടതി കേസെടുത്ത ശേഷം റാണക്കുംപിതാവിനും സമൻസ് അയച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News