ഷാരൂഖിന്റെ ലക്ഷ്വറി വാച്ചിന്റെ വിലകേട്ടാല്‍ ഞെട്ടും

പഠാന്റെ പ്രമോഷന്‍ സമയത്ത് നടന്‍ ഷാരൂഖ് ഖാന്‍ ധരിച്ച ലക്ഷ്വറി വാച്ചാണ് ഇപ്പോള്‍ ഫാഷന്‍ പ്രേമികളുടെ ശ്രദ്ധ കവരുന്നത്. നേരത്തെ യു.എ.ഇയില്‍ നടന്ന ഇന്റര്‍നാഷണല്‍ ലീഗ് ടി20 ഉദ്ഘാടന വേളയിലും ഷാരൂഖ് ഇതേ വാച്ച് ധരിച്ചിരുന്നു.

4.98 കോടി രൂപയാണ് ഇതിന്റെ വില. 41 എംഎം ഡയലാണ് ഈ വാച്ചിലുള്ളത്. പൂര്‍ണ്ണമായും നീല നിറത്തിലുള്ള ഈ വാച്ച് നീല സെറാമിക്‌സിലാണ് നിര്‍മിച്ചിരിക്കുന്നത്. ആഢംബര ബ്രാന്‍ഡായ ഔഡെമര്‍സ് പിഗ്വെറ്റിന്റെ റോയല്‍ ഓക്ക് പെര്‍പെച്വല്‍ കലണ്ടര്‍ വാച്ചാണ് ഇത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ കലണ്ടര്‍ വാച്ചില്‍ തീയതി, ദിവസം, മാസം, മൂണ്‍ഫെയ്‌സ് എന്നിങ്ങനെയുള്ള വിവരങ്ങളും കാണാം. നാലു വര്‍ഷങ്ങള്‍ക്കു ശേഷം കിങ്ങ് ഖാന്‍ ബിഗ് സ്‌ക്രീനിലെത്തിയ പഠാന്‍ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News