‘അശ്വിന്‍ ഫോബിയ’; വാര്‍ണര്‍ പുറത്തേക്കോ?

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിഞ്ഞ ഓസ്ട്രേലിയ രണ്ടാം ടെസ്റ്റില്‍ വന്‍ അഴിച്ചുപണിക്കൊരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യ ടെസ്റ്റില്‍ ഇന്നിംഗ്സിനും 132 റണ്‍സിനുമായിരുന്നു നാഗ്പൂരില്‍ ഓസീസ് തകര്‍ന്നടിഞ്ഞത്. ഒന്നാം ഇന്നിംഗ്സില്‍ 177 റണ്‍സിന് പുറത്തായ ഓസീസിനെ രണ്ടാം ഇന്നിംഗ്സില്‍ മൂന്നക്കം കടക്കാന്‍ ഇന്ത്യ അനുവദിച്ചില്ല. 91 റണ്‍സാണ് രണ്ടാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയക്ക് നേടാനായത്.

മോശം ഫോമില്‍ തുടരുന്ന സീനിയര്‍ താരവും ഓപ്പണിംഗ് ബാറ്റ്സ്മാനുമായ ഡേവിഡ് വാര്‍ണറെ ദില്ലിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ ഓസ്ട്രേലിയ പുറത്തിരുത്തും എന്നാണ് റിപ്പോര്‍ട്ടുകള്‍. ക്രീസില്‍ നിലയുറപ്പിക്കാന്‍ കഴിഞ്ഞാല്‍ വന്‍ സ്‌കോര്‍ അടിച്ചുകൂട്ടാന്‍ ശേഷിയുള്ള വാര്‍ണറുടെ നിലവിലെ ഫോമില്‍ ടീം മാനേജ്മെന്റ് തൃപ്തരല്ല. അതിനാല്‍ വാര്‍ണര്‍ക്ക് പകരം മറ്റൊരു ഓപ്പണറെ ഓസീസ് കളത്തിലിറക്കാന്‍ പോകുന്നുവെന്നാണ് സൂചനകള്‍.

മികച്ച ബാറ്ററാണെങ്കിലും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെതിരെ പതറുന്നത് വാര്‍ണറുടെ പോരായ്മയായാണ് വിമര്‍ശകര്‍ കണക്കാക്കുന്നത് നാഗ്പൂരിലെ കഴിഞ്ഞ ടെസ്റ്റിലടക്കം 11 തവണയാണ് അശ്വിന്റെ മുന്നില്‍ വാര്‍ണര്‍ കീഴടങ്ങിയത്. അശ്വിന്റെ ബൗളിങ്ങിനെ നേരിടാന്‍ കഴിയാതെ ഉഴറുന്ന വാര്‍ണറെയാണ് സമീപ മത്സരങ്ങളിലെല്ലാം കാണാന്‍ സാധിച്ചത്. ഈ സാഹചര്യത്തില്‍ സ്പിന്നിന് അനുകൂലമായ ദില്ലിയിലെ ടേണിങ് പിച്ചിലും വാര്‍ണറില്‍ നിന്നും കൂടുതല്‍ ഒന്നും ഓസീസ് ടീം പ്രതീക്ഷിക്കുന്നില്ല. വാര്‍ണറെ പുറത്തിരുത്താനുള്ള തീരുമാനത്തില്‍ ഇതും ഒരു ഘടകമാണെന്നാണ് സൂചനകള്‍. രവീന്ദ്ര ജഡേജയുള്‍പ്പെടെയുള്ള ഇന്ത്യന്‍ സ്പിന്നര്‍മാര്‍ മികച്ച ഫോമില്‍ തുടരുമ്പോള്‍ ഫോമിലല്ലാത്ത വാര്‍ണറെ കളിപ്പിക്കുന്നത് തിരിച്ചടിയാകും എന്നാണ് ഓസീസ് ടീമിന്റെ വിലയിരുത്തല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News