കൊമ്പന്‍മാരെ വീഴ്ത്തിയ വാരിക്കുഴിയെക്കുറിച്ച് ബംഗളൂരു കോച്ച്

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയെ എകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ചതിന് പിന്നാെല ടീമിന്റെ വിജയരഹസ്യം വെളിപ്പെടുൂത്തി ബംഗളൂരു എഫ് സി മുഖ്യ പരിശീലകന്‍ സിമോണ്‍ ഗ്രെയ്‌സണ്‍. 2023 ല്‍ ഇതുവരെ തോല്‍വി അറിയാതെ മുന്നേറുന്ന ഏക ടീമും ബംഗളൂരു എഫ് സി ആണ്. കേരള ബ്ലാസ്റ്റഴ്സിനെതിരെ തുടര്‍ച്ചയായ ആറാം ജയം ഈ സീസണില്‍ ടീം സ്വന്തമാക്കിതിന് പിന്നാലെയാണ് കോച്ചിന്റെ വെളിപ്പെടുത്തല്‍.

മത്സരത്തിലെ എല്ലാ കണക്കുകളും കേരള ബ്ലാസ്റ്റേഴ്‌സിന് അനുകൂലമായിരുന്നു. എന്നിരുന്നാലും ബംഗളൂരുവിന് വളരെയധികം സേവുകള്‍ നടത്തേണ്ടി വന്നില്ല. അത് അതു ശരിക്കും സന്തോഷകരമായിരുന്നു. ഏതായാലും ടീമിന് ക്ലീന്‍ ഷീറ്റോടെ വിലപ്പെട്ട മൂന്ന് പോയിന്റ് സ്വന്തമാക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് സിമോണ്‍ ഗ്രെയ്‌സണ്‍ പറഞ്ഞു.

‘മികച്ച ടീമായതിനാല്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പന്ത് നിയന്ത്രണത്തില്‍ വെച്ച് കളി ആസ്വദിക്കുമെന്ന് അറിയാമായിരുന്നു. ബ്ലാസ്റ്റേഴ്‌സിന് ചില പ്രത്യേക കഴിവുകളുണ്ട്. അവരുടെ മുന്നേറ്റക്കാരും ബെഞ്ചില്‍ ഉള്ളവരും കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവരാണ്. ബംഗളൂരു 2 ഗോള്‍ സ്‌കോര്‍ ചെയ്താല്‍ അവര്‍ക്ക് 3 ഗോള്‍ സ്‌കോര്‍ ചെയ്യാന്‍ കഴിയും. അതുകൊണ്ടുതന്നെ സ്വയം കുഴിയില്‍ ചാടാതെ അവര്‍ക്ക് കൂടുതല്‍ സമയം പന്ത് കൈവശം വെക്കാനുള്ള അവകാശം വിട്ടു കൊടുത്തു. അതിലും താന്‍ ഇപ്പോള്‍ വളരെ സന്തോഷിക്കുന്നു. ബ്ലാസ്റ്റഴ്സ് പന്ത് കയ്യടക്കി പതിഞ്ഞ താളത്തില്‍ കളി തുടര്‍ന്നപ്പോള്‍ പ്രത്യാക്രമണത്തിലൂടെ ബംഗളൂരുവിന്റെ മുന്നേറ്റം അവര്‍ക്ക് ഒരുപാട് ഭീഷണികള്‍ സൃഷ്ടിച്ചു. പ്രതിരോധിക്കേണ്ടി വന്നപ്പോള്‍ ബംഗളൂരു നന്നായി പ്രതിരോധിച്ചു കളിച്ചു എന്നും മുഖ്യ പരിശീലകന്‍ വ്യക്തമാക്കി.

കേരള ബ്ലാസ്റ്റേസിനെതിരായ ജയത്തോടെ പ്ലേ ഓഫ് സാധ്യത ബംഗളൂരു വര്‍ദ്ധിപ്പിച്ചു. നിലവില്‍ 18 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബംഗളൂരു എഫ് സി. ഇത്രയും കളികളില്‍ നിന്നും കേരള ബ്ലാസ്റ്റേഴ്‌സ് 31 പോയിന്റുമായി മൂന്നാം സ്ഥാനത്തുമാണ്. ആദ്യ ആറ് സ്ഥാനക്കാര്‍ക്കായിരിക്കും പ്ലേ ഓഫില്‍ പന്ത് തട്ടാന്‍ യോഗ്യത ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News