ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ഒന്നാം ടെസ്റ്റില്‍ തകര്‍ന്ന് തരിപ്പണമായ ഓസ്‌ട്രേലിയ തിരിച്ചുവരവിനൊരുങ്ങുന്നു. ദില്ലിയില്‍ വിജയം പിടിക്കാനുള്ള പുതിയ കരുനീക്കം വ്യക്തമാക്കിയിരിക്കുകയാണ് ഓസിസ് നായകന്‍ പാറ്റ് കമ്മിന്‍സ്. തീ തുപ്പാന്‍ പേസ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനെ തിരിച്ചെത്തിക്കാനാണ് ഓസീസ് നീക്കം. പരിക്കില്‍ നിന്നും മോചിതനായി പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഉടന്‍ ടീമിനൊപ്പം ചേരുമെന്ന് കമ്മിന്‍സ് അറിയിച്ചു.
പരിക്കിന്റെ പിടിയിലായ ബാറ്റിംഗ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീന്‍, പേസര്‍ ജോസ് ഹേസല്‍വുഡ് എന്നിവര്‍ കളിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നുവെങ്കിലും ഇക്കാര്യത്തില്‍ വ്യക്തയില്ല. മിച്ചല്‍ സ്റ്റാര്‍ക്ക് ഇന്നോ നാളെയോ ദില്ലിയില്‍ എത്തുമെന്നാണ് കമ്മിന്‍സ് വ്യക്തമാക്കിയിരിക്കുന്നത്.
ചൂണ്ടുവിരലിനേറ്റ പരിക്കില്‍ നിന്നും മോചിതനായ കാമറൂണ്‍ ഗ്രീന്‍ പരിശീലനം ആരംഭിച്ചിട്ടുണ്ടെങ്കിലും ദില്ലിയില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ അദ്ദേഹം കളിച്ചേക്കില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. ടീമിനോടൊപ്പം ഇന്ത്യയിലേയ്ക്ക് തിരിച്ചെങ്കിലും ഹേസല്‍വുഡിനേറ്റ പരിക്ക് പൂര്‍ണമായും ഭേദമായിട്ടില്ലെന്നാണ് വിവരം.ഇരുവര്‍ക്കും അടുത്ത ടെസ്റ്റില്‍ കളിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ബാക്കിയുള്ള രണ്ട് മത്സരങ്ങളില്‍ കളിച്ചേക്കും എന്നാണ് സൂചനകള്‍.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ നാഗ്പൂരില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയയെ ഇന്നിംഗ്‌സിനും 132 റണ്‍സിനും പരാജയപ്പെടുത്തിയാണ് ഇന്ത്യ തുടക്കം ഗംഭീരമാക്കിയത്. ലോക ഒന്നാം നമ്പര്‍ ടെസ്റ്റ് ടീമായ ഓസിസ് ബാറ്റിംഗ് നിരയെ തകര്‍ത്ത് തരിപ്പണമാക്കിയാണ് ടീം ഇന്ത്യ രണ്ടാം ടെസ്റ്റിന് ഒരുങ്ങുന്നത്. ഇന്ത്യയുടെ ബാറ്റര്‍മാരും ബൗളര്‍മാരും തകര്‍പ്പന്‍ ഫോമിലാണ് എന്നതും ടീം ഇന്ത്യയ്ക്ക് ദില്ലി ടെസ്റ്റിലും മേല്‍ക്കൈ നല്‍കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here