അസമിൽ ശക്തമായ ഭൂചലനം

അസമിൽ ശക്തമായ ഭൂചലനം. അസമിലെ നഗാവിലായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. പ്രകമ്പനം സെക്കന്റുകൾ നീണ്ടു നിന്നതായി പ്രദേശവാസികൾ പറഞ്ഞു. റിക്ടർ സ്‌കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

ഇന്ന് വൈകീട്ട് നാലേകാലോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലനത്തിൽ പ്രദേശത്തെ വീടുകളിൽ വിള്ളൽ വന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. നഗാവിൽ 26.10 ഡിഗ്രി അക്ഷാംശത്തിനും, 92. 72 ഡിഗ്രി രേഖാംശത്തിനും ഇടയിൽ 10 കിലോമീറ്റർ താഴെയായാണ് ഭൂചലനത്തിൻ്റെ പ്രഭവകേന്ദ്രമെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു. പ്രദേശത്തെ സ്ഥിതിഗതികൾ അധികൃതർ പരിശോധിച്ചുവരികയാണ്.

കഴിഞ്ഞ ദിവസം ഗുജറാത്തിലെ സൂറത്തിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച്ച തുർക്കിയിലും സിറിയയിലുമുണ്ടായ ഭൂചലനത്തിൽ 28000 അളുകളുടെ ജീവൻ നഷ്ടപ്പെടുകയും 6000ത്തോളം കെട്ടിടങ്ങൾ തകരുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News