‘റോക്ക്സ്റ്റാർ’ കൊച്ചിയിലേക്ക്; ആവേശത്തോടെ ആരാധകർ

സംഗീതപ്രേമികളുടെ സ്വന്തം റോക്സ്റ്റാർ അനിരുദ്ധ് കൊച്ചിയിലേക്ക്. ജൂൺ 24ന് ആഡ്ലക്സ് കൺവെൻഷൻ സെന്ററിലാണ് അനിരുദ്ധിന്റെ സംഗീതനിശ നടക്കുക.

അനിരുദ്ധിന്റെത്തന്നെ ‘വൺസ് അപ്പോൺ എ ടൈം’ എന്ന ടൂർ പ്രോഗ്രാമിന്റെ ഭാഗമായാണ് കൊച്ചിയിലെ ഷോ. ഈഗിൾ ഈസ് കമിങ് എന്നെഴുതിയ പശ്ചാത്തലത്തിൽ ആനയുടെ മുകളിലിരിക്കുന്ന അനിരുദ്ധിന്റെ സംഗീതനിശയുടെ പോസ്റ്റർ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

തമിഴ് സിനിമാമേഖലയിൽ ഒരുപാട് ആരാധകരുള്ള സംഗീതസംവിധായകനാണ് അനിരുദ്ധ്. കൊലവെറി എന്ന സൂപ്പർഹിറ്റ് ഗാനത്തിലൂടെ കരിയർ ആരംഭിച്ച് ഇപ്പോൾ ആവശ്യക്കാരേറെയുള്ള സംഗീതജ്ഞനായി അനിരുദ്ധ് മാറി. രജനികാന്തിന്റെ ‘ജയിലർ’, ദളപതി വിജയുടെ ‘ലിയോ’ തുടങ്ങിയ ചിത്രങ്ങളാണ് അനിരുദ്ധിന്റേതായി ഇനി റിലീസ് ചെയ്യാനുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News