ജസ്റ്റിസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയതിനെ അപലപിച്ച് കോണ്‍ഗ്രസ്

വിവാദ കേസുകളില്‍ വിധി പറഞ്ഞ സുപ്രീംകോടതി മുന്‍ ജഡ്ജി ജസ്റ്റിസ് എസ് അബ്ദുല്‍ നസീറിനെ ഗവര്‍ണറാക്കിയ നടപടി തെറ്റായ സമീപനമെന്ന് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ ഈ നടപടിയെ ശക്തമായി എതിര്‍ക്കുന്നുവെന്നും നസീറിന്റെ നിയമനം ജുഡീഷ്യറിക്ക് ഭീഷണിയാണെന്നും കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി വ്യക്തമാക്കി.

മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി 2012ല്‍ നടത്തിയ പ്രസ്താവന ചൂണ്ടിക്കാട്ടിയായിരുന്നു അഭിഷേക് സിങ്‌വിയുടെ വിമര്‍ശനം. വിരമിക്കുന്നതിന് മുമ്പുള്ള ജഡ്ജിമാരുടെ വിധിന്യായങ്ങള്‍ക്ക് വിരമിക്കലിന് ശേഷമുള്ള ജോലികളില്‍ സ്വാധീനമുണ്ടാകുമെന്നും അത് ജുഡീഷ്യറിക്ക് ഭീഷണിയാണെന്നുമായിരുന്നു മുന്‍ ബി ജെ പി നേതാവ് കൂടിയായ ജയ്റ്റ്‌ലി പറഞ്ഞത്.

സുപ്രീംകോടതിയില്‍നിന്ന് വിരമിച്ച് ഒരു മാസത്തിനിപ്പുറമാണ് എസ് അബ്ദുല്‍ നസീറിനെ കേന്ദ്രസര്‍ക്കാര്‍ ആന്ധ്രാപ്രദേശ് ഗവര്‍ണറായി നിയമിക്കുന്നത്. അയോധ്യ ഭൂമി തര്‍ക്ക കേസും മുത്തലാഖ് കേസും പരിഗണിച്ച ഭരണഘടന ബെഞ്ചിലെ അംഗമായിരുന്നു അബ്ദുല്‍ നസീര്‍. ഏറ്റവുമൊടുവില്‍ നോട്ട് നിരോധനത്തിനെതിരായ ഹര്‍ജികള്‍ തള്ളിയ കേസ് പരിഗണിച്ച ബെഞ്ചിനും ഇദ്ദേഹമായിരുന്നു നേതൃത്വം നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News