ട്രാന്‍സ്‌ജെന്റര്‍ അധിക്ഷേപവുമായി വീണ്ടും എം കെ മുനീര്‍

ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനെതിരെ വീണ്ടും അധിക്ഷേപ പരാമര്‍ശവുമായി മുസ്ലീം ലീഗ് നേതാവ് എം കെ മുനീര്‍. ട്രാന്‍സ്മാന് ഒരിക്കലും പ്രസവിക്കാന്‍ കഴിയില്ലെന്നും പുരുഷന്‍ പ്രസവിച്ചുവെന്ന് പ്രചരിപ്പിക്കുന്നവര്‍ മൂഢന്മാരുടെ സ്വര്‍ഗത്തിലാണെന്നുമായിരുന്നു മുനീറിന്റെ വിവാദ പ്രസ്ഥാവന. കോഴിക്കോട് നടക്കുന്ന വിസ്ഡം ഇസ്ലാമിക് കോണ്‍ഫറന്‍സില്‍ വെച്ചായിരുന്നു മുനീറിന്റെ പ്രതികരണം.

ട്രാന്‍സ്മാന്‍ പുരുഷന്‍ പ്രസവിച്ചുവെന്ന പ്രചാരണമാണ് മാധ്യമങ്ങള്‍ നടത്തുന്നത്. പുറം തോടില്‍ പുരുഷനായി മാറിയപ്പോഴും യഥാര്‍ത്ഥത്തില്‍ സ്ത്രീയായത് കൊണ്ടാണ് പ്രസവിക്കാന്‍ കഴിഞ്ഞത് എന്നും മുനീര്‍ അധിക്ഷേപിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ പ്രസവത്തിലൂടെ ശ്രദ്ധേയരായ സഹദിനും സിയയ്ക്കും വന്‍ സ്വീകാര്യതയായിരുന്നു ലഭിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മാതൃശിശു സംരക്ഷണ കേന്ദ്രത്തിലായിരുന്നു പ്രസവം. അതിനെതിരെയാണ് മുമ്പും ട്രാന്‍സ്‌ജെന്റര്‍ സമൂഹത്തിനെതിരെ വിവാദ പരാമര്‍ശങ്ങള്‍ നടത്തിയ മുനീര്‍ വീണ്ടും അധിക്ഷേപവുമായി രംഗത്തെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News