കൊല്ലത്ത് മകനുമായി ട്രെയിനിന് മുന്നില്‍ച്ചാടി യുവതി ജീവനൊടുക്കി

കൊല്ലം പരവൂരില്‍ ട്രെയിന് മുന്നില്‍ച്ചാടി അമ്മയും കുഞ്ഞും ജീവനൊടുക്കി. പരവൂര്‍ ഒഴുകുപാറ സ്വദേശി ശ്രീലക്ഷ്മി, ഒരു വയസുകാരനായ മകന്‍ സൂരജ് എന്നിവരാണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. തിരുവനന്തപുരത്തേക്ക് പോയ നേത്രാവതി എക്‌സ്പ്രസിന് മുന്നിലേക്കാണ് ശ്രീലക്ഷ്മി ചാടിയത്.

ട്രെയിനിന്റെ ലോക്കോപൈലറ്റ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സ്ഥലത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News