നാല് ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരെ നിയമിച്ച്‌ കേന്ദ്രം ഉത്തരവിറക്കി

നാല് ഹൈക്കോടതികളിലേക്ക് പുതിയ ചീഫ് ജസ്റ്റിസുമാരെ നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സോണിയ ഗിരിധർ ഗോകാനിയെ നിയമിച്ചു. ഫെബ്രുവരി എട്ടിന് സുപ്രീം കോടതി കൊളീജിയം ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് ഗോകാനിയെ നിയമിക്കാൻ ശിപാർശ ചെയ്തിരുന്നു. ഫെബ്രുവരി 25 ന് വിരമിക്കുന്നതിനാൽ രണ്ടാഴ്ച്ചത്തേക്ക് മാത്രമേ അവർ ചീഫ് ജസ്റ്റിസായി പദവിയിൽ തുടരാൻ കഴിയുകയുള്ളു.

ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന അരവിന്ദ് കുമാറിനെ സുപ്രീംകോടതി ജഡ്ജിയായി സ്ഥാനക്കയറ്റം നൽകിയപ്പോൾ ജസ്റ്റിസ് ഗോകാനിയെ കഴിഞ്ഞ വെള്ളിയാഴ്ച ആക്ടിംഗ് ചീഫ് ജസ്റ്റിസാക്കി നിയമിച്ചിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോൾ ചീഫ് ജസ്റ്റിസാക്കിയത്.

ജമ്മു കശ്മീർ – ലഡാക്ക് ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസായി ഗുവഹാത്തി ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന എൻ കോടീശ്വർ സിങ്ങിനെ നിയമിച്ചു.  രാജസ്ഥാൻ ഹൈക്കോടതിയിലെ ജഡ്ജിയായിരുന്ന ജസ്റ്റിസ് സന്ദീപ് മേത്തയെ ഗുവഹാത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ചു. ഒറീസ ഹൈക്കോടതിയിലെ ജസ്റ്റിസ് ജസ്വന്ത് സിങ്ങിനെ ത്രിപുര ഹൈക്കോടതി ചീഫ് ജസ്റ്റിസായും നിയമിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറക്കി.ഇത് സംബന്ധിച്ച വിജ്ഞാപനം നിയമ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News