രഞ്ജി ട്രോഫി; ബംഗാള്‍-സൗരാഷ്ട്ര ഫൈനല്‍

രഞ്ജി ട്രോഫി ഫൈനലില്‍ സൗരാഷ്ട്രയും ബംഗാളും ഏറ്റുമുട്ടും. കര്‍ണാടകയെ 4 വിക്കറ്റിന് തോല്‍പ്പിച്ചാണ് സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചത്. ഒന്നാം ഇന്നിങ്സില്‍ കര്‍ണാടകയുടെ 407 റണ്‍സിനെതിരെ സൗരാഷ്ട്ര 527 റണ്‍സ് നേടി 120 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി.

രണ്ടാം ഇന്നിങ്സില്‍ കര്‍ണ്ണാടക 234 റണ്‍സിന് പുറത്തായതോടെ സൗരാഷ്ട്രയുടെ വിജയലക്ഷ്യം 114 റണ്‍സായി. ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സ് നേടി സൗരാഷ്ട്ര ലക്ഷ്യം കണ്ടു. മധ്യപ്രദേശിനെ 306 റണ്‍സിന്റെ ആധികാരിക ജയവുമായിട്ടാണ് ബംഗാള്‍ ഫൈനലിലെത്തിയത്. ഫെബ്രുവരി 16ന് കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലാണ് ഫൈനല്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News