ബന്ധുവിന്റെ വിവാഹം കഴിഞ്ഞ് മടങ്ങിയ സംഗീത അധ്യാപകന്‍ അപകടത്തില്‍ മരിച്ചു

പന്തളം മാവേലിക്കര റോഡില്‍ നിയന്ത്രണം വിട്ട ബൈക്ക് മതിലില്‍ ഇടിച്ച് റിട്ടയേര്‍ഡ് സംഗീത അധ്യാപകന്‍ മരിച്ചു. തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീത കോളജിലെ അധ്യാപകനായിരുന്ന ആലപ്പുഴ കറ്റാനം അമൃതവര്‍ഷിണി വീട്ടില്‍ കെ കെ ഓമനക്കുട്ടനാണ് (64) മരിച്ചത്. ആറന്മുള ക്ഷേത്രത്തില്‍ ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുത്തശേഷം വീട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.

ഒപ്പമുണ്ടായിരുന്ന ബന്ധു കുറത്തികാട് മേല്‍പ്പള്ളി വിജയഭവനത്തില്‍ ചന്ദ്രനെ (58) പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിരമിച്ച ശേഷം വെട്ടിക്കോട് സംഗീത സ്‌കൂള്‍ നടത്തിവരികയായിരുന്നു കെ കെ ഓമനക്കുട്ടന്‍. പന്തളം മാവേലിക്കര റോഡില്‍ മുടിയൂര്‍ക്കോണം ചെറുമല ജംഗ്ഷന് സമീപം ഞായറാഴ്ച്ച വൈകുന്നേരമായിരുന്നു അപകടം. വിജയമ്മയാണ് ഭാര്യ, മക്കള്‍: നീലാംബരി, നിഥിന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News