പാർലമെൻ്റിലെ മോദിക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്ക് നോട്ടീസ്

പാര്‍ലമെന്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വ്യവസായി ഗൗതം അദാനിയുമായി ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ്  രാഹുല്‍ ഗാന്ധിക്ക് നോട്ടീസ്. ലോക്‌സഭാ സെക്രട്ടറിയേറ്റാണ് കോണ്‍ഗ്രസ് എംപിക്ക് നോട്ടീസ് അയച്ചത്. ബുധനാഴ്ച്ചക്കകം വിശദീകരണം  നല്‍കാനാണ് നോട്ടീസിലെ നിര്‍ദ്ദേശം.തെളിവുകളില്ലാതെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുല്‍ ഗാന്ധി ആരോപണം ഉന്നയിച്ചു എന്ന ബിജെപിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തേ ഇതുമായി ബന്ധപ്പെട്ട്  രാഹുലിന്റെ പരാമശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കിയിരുന്നു.കേന്ദ്ര പാര്‍ലമെന്ററികാര്യമന്ത്രി പ്രഹ്ലാദ് ജോഷി, ബിജെപി എംപി നിഷികാന്ത് ദുബെ എന്നിവര്‍ നല്‍കിയ  അവകാശ ലംഘനപരാതിയുടെയുടെ അടിസ്ഥാനത്തിലായിരുന്നു പരാമര്‍ശങ്ങള്‍ നീക്കിയത്. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇപ്പോള്‍ നോട്ടീസ് നല്‍കിയിരിക്കുന്നത്.

രാഷ്ട്രപതിയുടെ നന്ദിപ്രമേയ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രാഹുല്‍ ഗാന്ധി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. അദാനിയുമായുള്ള ബന്ധത്തെ സൂചിപ്പിച്ചു കൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശങ്ങള്‍. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ ആക്ഷേപങ്ങള്‍ പച്ചക്കള്ളമാണെന്നും ആക്ഷേപകരമാണെന്നും ആരോപിച്ച് ബിജെപി രംഗത്തെത്തുകയും പരാതി നല്‍കുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News