ഇന്ത്യയില്‍ ഫെബ്രുവരി മാസം 9,672 കോടി വിദേശ നിക്ഷേപം പിന്‍വലിച്ചതായി റിപ്പോര്‍ട്ട്

ഇന്ത്യന്‍ ഓഹരി വിപണിയിലെ വിദേശ നിക്ഷേപം പിന്‍വലിക്കുന്നത് തുടരുന്നു. ഫെബ്രുവരി മാസം 12-ാം തീയതി വരെ 9,672 കോടി രൂപയാണ് പിന്‍വലിച്ചത്. മറ്റ് വിപണികളെ അപേക്ഷിച്ച് ആഭ്യന്തര ഓഹരികളുടെ മൂല്യം വര്‍ദ്ധിക്കുന്നതാണ് ഇതിനു കാരണം എന്നാണ് വിലയിരുത്തലുകള്‍. ആഗോള വിപണിയുമായി താരതമ്യപ്പെടുത്തിയാല്‍ ഇന്ത്യന്‍ ഓഹരികളിലുള്ള ചാഞ്ചാട്ടമാണ് വലിയ തോതിലുള്ള വിദേശ നിക്ഷേപകരുടെ പിന്‍വലിക്കലിന് കാരണമെന്ന നിഗമനവും സാമ്പത്തിക വിദഗ്ധര്‍ മുന്നോട്ട് വയ്ക്കുന്നുണ്ട്.

ജനുവരിയില്‍ വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (എഫ് പി ഐ) 28,852 കോടി രൂപ പിന്‍വലിച്ചിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഇന്ത്യന്‍ ഓഹരിവിപണിയില്‍ നിന്നുള്ള വിദേശനിക്ഷേപത്തിന്റെ പിന്‍വലിക്കല്‍ തുടരുന്നത്. ഡിസംബറില്‍ 11,119 കോടി രൂപയും നവംബറില്‍ 36,238 കോടി രൂപയും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വിദേശനിക്ഷേപകര്‍ അറ്റ നിക്ഷേപം നടത്തിയിരുന്നു. ഇതിന് ശേഷം   സെന്‍ട്രല്‍ ബാങ്കുകള്‍ ഉപഭോക്തൃ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെയാണ് വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണയോട് വിമുഖത കാണിച്ചത് എന്നാണ് സൂചന. എന്തായാലും ഉപഭോക്തൃ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചതോടെ ഇന്ത്യന്‍ ഇക്വിറ്റികള്‍ അസ്ഥിരമായി തുടരുമെന്നാണ് ബാങ്കിംഗ് മേഖലയിലെ വിദഗ്ധര്‍ സൂചിപ്പിക്കുന്നത്.

നിലവില്‍ ഓഹരികള്‍ പിന്‍വലിച്ചവര്‍ ഓട്ടോ, ഓട്ടോ ആക്‌സസറികള്‍, നിര്‍മാണം, ലോഹം, ഖനനം എന്നിവയില്‍ എഫ്‌ഐഐകള്‍ വാങ്ങുന്നവരാണ്. അവര്‍ സാമ്പത്തിക സേവനങ്ങളില്‍ സ്ഥിരമായ വില്‍പ്പനക്കാരാണെന്നും ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് വി കെ വിജയകുമാര്‍ പറഞ്ഞു.

മറ്റ് ഓഹരി വിപണികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഓഹരിവിപണിയിലെ ആഭ്യന്തര ഇക്വിറ്റികളുടെ ഉയര്‍ന്ന മൂല്യനിര്‍ണ്ണയം പിന്‍വലിക്കലിന് കാരണമാകുന്നു എന്ന വിലയിരുത്തലുകള്‍ ഉണ്ട്. ഇത് കാരണം ഇന്ത്യന്‍ വിപണിയില്‍ നിന്ന് തായ്‌വാന്‍, ദക്ഷിണ കൊറിയ, ജപ്പാന്‍ തുടങ്ങിയ മറ്റു വിപണികളിലേക്ക്് നിക്ഷേപം ഒഴുകുന്നതിന് കാരണമാകുന്നതായി വിലയിരുത്തലുണ്ട്. നിലവില്‍ ദക്ഷിണ കൊറിയ, തായ്‌വാന്‍, ഇന്തോനേഷ്യ എന്നീ വിപണികളില്‍ വിദേശ നിക്ഷേപം ആകര്‍ഷിച്ചു. ഇന്ത്യയ്ക്ക് പുറമേ തായ്ലന്റ്, ഫിലിപ്പിന്‍സ്് തുടങ്ങിയ വിപണികളെയും വിദേശ നിക്ഷേപകര്‍ കൈവിട്ടിട്ടുണ്ട്. ലോക്ഡൗണ്‍ പ്രതിസന്ധിയെ തുടര്‍ന്ന് ചൈനീസ് വിപണികള്‍ കുത്തനെ ഇടിഞ്ഞത് വിദേശ നിക്ഷേപകരെ ചൈനയിലേക്ക് ആകര്‍ഷിക്കുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News