ഭൂകമ്പത്തില്‍ വിറച്ചു നില്‍ക്കുന്ന സിറിയയെ ഞെട്ടിച്ച് ഐ.എസിന്റെ ഭീകരാക്രമണം. കഴിഞ്ഞ തിങ്കളാഴ്ച്ചയുണ്ടായ ഭൂകമ്പത്തില്‍ സിറിയ വിറങ്ങലിച്ച് നില്‍ക്കെയാണ് ഭീകരാക്രമണം. തലസ്ഥാനമായ ഡമാസ്‌കസിന് 230 കിലോമീറ്റര്‍ വടക്ക്കിഴക്ക് മേഖലയായ പാല്‍മിറയ്ക്ക് സമീപമാണ് ഭീകരാക്രമണം ഉണ്ടായത്. സാധാരണ ജനങ്ങള്‍ക്ക് നേരെ ഐ.എസ് ഭീകരര്‍ നടത്തിയ വെടിവയ്പ്പില്‍ സ്ത്രീയടക്കം 11 പേര്‍ കൊല്ലപ്പട്ടു. കൂണ്‍ പറിക്കുന്ന 75 പേരടങ്ങുന്ന സംഘത്തെയാണ് ഭീകരര്‍ ആക്രമിച്ചതെന്ന് യുകെ ആസ്ഥാനമായുള്ള സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് അറിയിച്ചു. ആക്രമണത്തില്‍ കൊല്ലപ്പട്ടവരില്‍ ഒരു സൈനികന്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മറ്റുള്ളവരെ കാണാതായതായും ബിബിസി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ഭൂകമ്പത്തിന്റെ മറവില്‍ സിറിയയില്‍ ഇരുപതോളം ഐഎസ് ഭീകരര്‍ ജയില്‍ ചാടിയിരുന്നു. തുര്‍ക്കി അതിര്‍ത്തിക്ക് സമീപമുള്ള ബ്ലാക്ക് പ്രിസണ്‍ എന്നറിയപ്പെടുന്ന ജയിലിന്റെ നിയന്ത്രണം പിടിച്ചെടുക്കാന്‍ തടവുകാര്‍ തമ്മില്‍ കലാപമുണ്ടായപ്പോഴാണ് ഭീകരര്‍ രക്ഷപ്പെട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here