പ്രണയപ്പകയില്‍ യുവതിയെ കൊലപ്പെടുത്താനെത്തിയ യുവാവ് പിടിയില്‍

പ്രണയം നിരസിച്ച യുവതിയെ കൊലപ്പെടുത്താന്‍ എത്തിയ യുവാവ് പിടിയില്‍. കുറ്റ്യാടി പാലേരി സ്വദേശി അരുണ്‍ജിത്തിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കോഴിക്കോട് താമരശേരിയിലാണ് സംഭവം. ഒരു ലിറ്റര്‍ പെട്രോളും ലൈറ്ററും പ്രതിയുടെ പക്കല്‍ നിന്നും കണ്ടെടുത്തു. അരുണ്‍ വരുന്നത് കണ്ട് പെണ്‍കുട്ടിയുടെ അമ്മ വീടിന്റെ വാതില്‍ പൂട്ടുകയായിരുന്നു. ഇതു കാരണം വലിയ അപകടം ഒഴിവായി. തുടര്‍ന്ന്  പ്രദേശവാസികള്‍ അരുണിനെ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴിയാണ് അരുണ്‍ജിത്ത്  യുവതിയെ പരിചയപ്പെടുന്നത്. തുടര്‍ന്ന് പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതോടെയാണ് പെണ്‍കുട്ടിയെ അപായപ്പെടുത്താന്‍ താമരശേരിയില്‍ എത്തുന്നത്.  മുമ്പും ഇയാള്‍ യുവതിയെ ആക്രമിക്കാന്‍  ശ്രമിച്ചിട്ടുണ്ട്.

മുമ്പ് നടന്ന അക്രമശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്ന്  അരുണ്‍ജിത്ത്   ഇത്തവണ പെട്രോളും ലൈറ്ററുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു.  പ്രതിക്കെതിരെ ഭവനഭേദനം, അപായപ്പെടുത്തല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി പൊലീസ് കേസെടുത്തു. പ്രതിയെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News