കൈരളി ന്യൂസ് സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ ബി ശ്യാമ പ്രസാദ് പുരസ്‌കാരം ഏറ്റുവാങ്ങി

സംസ്ഥാന ക്ഷീര വികസന വകുപ്പ് ഏര്‍പ്പെടുത്തിയ മികച്ച ദൃശ്യ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് കൊച്ചി ബ്യൂറോ സീനിയര്‍ റിപ്പോര്‍ട്ടര്‍ കെ. ബി ശ്യാമപ്രസാദ് ഏറ്റുവാങ്ങി. മന്ത്രി കെ ചിഞ്ജു റാണിയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ പി.പ്രസാദും കെ രാജനും ചേര്‍ന്ന് പുരസ്‌കാരം സമ്മാനിച്ചു. പ്രശസ്തി പത്രവും ഫലകവും ക്യാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്‌കാരം.

റാന്നിയിലെ കാഴ്ച പരിമിതരായ ആറ് അംഗ കുടുംബത്തിന്റെ പശു പരിപാലന ജീവിതം അടിസ്ഥാനമാക്കിയുള്ള വാര്‍ത്താ റിപ്പോര്‍ട്ടിംങാണ് പുരസ്‌കാരത്തിന് അര്‍ഹനാക്കിയത്.  തൃശ്ശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജില്‍ സംഘടിപ്പിച്ച പടവ് 2023 ന്റെ ഭാഗമായി സംഘടിപ്പിച്ച  ഉദ്ഘാടന സദസ്സില്‍ ആയിരുന്നു പുരസ്‌കാര വിതരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News