മുത്തലാഖ് ചൊല്ലി വിദേശത്തേക്ക് കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍

മുത്തലാഖ് ചൊല്ലിയ ശേഷം  ബ്രിട്ടനിലേക്ക് കടക്കാന്‍ ശ്രമിച്ച ഡോക്ടര്‍ അറസ്റ്റില്‍. ബംഗളൂരു വിമാനത്താവളത്തില്‍ വെച്ച് ദില്ലി പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പേര് വിവരങ്ങള്‍  പൊലീസ് പുറത്തുവിട്ടിട്ടില്ല.

2022 ഒക്ടോബര്‍ 22നാണ് മുപ്പത്തിയാറുകാരിയായ ഭാര്യയെ ദില്ലിയിലെ കല്യാണ്‍പുരിയിലുള്ള നാല്‍പ്പതുകാരനായ  ഡോക്ടര്‍ മുത്തലാഖ് ചൊല്ലിയത്. 2023 ഫെബ്രുവരിയില്‍ ഭാര്യ ദില്ലി കല്യാണ്‍പുരി പൊലീസിന്  പരാതി നല്‍കുകയായിരുന്നു. മുത്തലാഖ് നിയമവിരുദ്ധമാക്കിയ 2019ലെ നിയമപ്രകാരമാണ് വിദേശത്തേക്ക്  കടക്കാന്‍ ശ്രമിച്ച  ഡോക്ടറെ  പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

2018ല്‍ പരിചയപ്പെട്ട  ഡോക്ടറെ രണ്ടുവര്‍ഷത്തിന് ശേഷം യുവതി വിവാഹം ചെയ്യുകയായിരുന്നു. ഇരുവരും ദില്ലിയിലെ ലജ്പത് നഗറില്‍ ഒന്നിച്ചു താമസിച്ചു വരികയായിരുന്നു. വിവാഹം കഴിഞ്ഞ് കുറച്ചു മാസങ്ങള്‍ക്ക് ശേഷം ഡോക്ടര്‍ ദില്ലിയിലെ കല്യാണ്‍പുരിയിലെ ഈസ്റ്റ് വിനോദ് നഗറിലേക്ക്  ഒറ്റയ്ക്ക് താമസം മാറി.

പരീക്ഷയ്ക്ക് തയ്യാറെടുക്കണം എന്നതായിരുന്നു ഇയാള്‍ മാറി താമസിക്കാന്‍ പറഞ്ഞ കാരണം. താമസ സ്ഥലം മാറിയതോടെ ഭര്‍ത്താവിന്റെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നുതുടങ്ങി. സംശയം തോന്നിയ യുവതി 2022 ഒക്ടോബര്‍ 13ന് ഭര്‍ത്താവിന്റെ  പുതിയ താമസ സ്ഥലത്ത് എത്തി. അയാള്‍ അവിടെ മറ്റൊരു സ്ത്രീയോടൊപ്പം ജീവിക്കുകയാണ് എന്ന് മനസിലാക്കിയ യുവതി അത് ചോദ്യം ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News