രാഹുല്‍ ഗാന്ധിയുടെ വയനാട് സന്ദര്‍ശനം പുരോഗമിക്കുന്നു

മാസങ്ങളുടെ ഇടവേളക്ക് ശേഷം രാഹുല്‍ ഗാന്ധി എം പി വയനാട്ടിലെത്തി. ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വയനാട്ടിലെത്തിയ രാഹുല്‍ ഗാന്ധി വിവിധ പരിപാടികളില്‍ പങ്കെടുക്കും. ഭാരത് ജോഡോ യാത്രയ്ക്ക് ശേഷം ആദ്യമായി വയനാട്ടില്‍ എത്തുന്ന രാഹുല്‍ ഗാന്ധിക്ക് നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന്‌ കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ സ്വീകരണമാണ് ഒരുക്കിയത്. കരിപ്പൂരില്‍ നിന്ന് ഇന്നലെ രാത്രി തന്നെ രാഹുല്‍ കല്‍പ്പറ്റയില്‍ എത്തിയിരുന്നു.

ജില്ലയില്‍ കോണ്‍ഗ്രസ് നിര്‍മ്മിച്ചു നല്‍കുന്ന വീടുകളുടെ താക്കോല്‍ ദാനമായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആദ്യപരിപാടി. ജിജി എന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകയ്ക്ക് ഡി സി സി നിര്‍മ്മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ ദാനമാണ് രാഹുല്‍ ഗാന്ധി നിര്‍വ്വഹിച്ചത്.

ദുരൂഹ സാഹചര്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് പരിസരത്ത് ആത്മഹത്യ ചെയ്ത വിശ്വനാഥന്റെ കുടുംബത്തെ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കല്‍പ്പറ്റയിലെ അഡ് ലൈഡ് പാറവയല്‍ കോളനിയിലെ വീട്ടിലെത്തിയായിരുന്നു രാഹുല്‍ ഗാന്ധി വിശ്വനാഥന്റെ കുടുംബത്തെ ആശ്വസിപ്പിച്ചത്. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, ടി സിദ്ദീഖ് എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ രാഹുലിനൊപ്പമുണ്ടായിരുന്നു. വയനാട് കളക്ടറേറ്റില്‍ ചേര്‍ന്ന ഔദ്യോഗിക യോഗത്തിലും രാഹുല്‍ ഗാന്ധി പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News