കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം

കോട്ടയം മെഡിക്കല്‍ കോളേജില്‍ വന്‍ തീപിടുത്തം. ഫയര്‍ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിക്കുന്നു. ക്യാന്‍സര്‍ വാര്‍ഡിന് പിന്നില്‍ പുതിയതായി നിര്‍മ്മാണം നടക്കുന്ന സര്‍ജിക്കല്‍ ബ്ലോക്കിലാണ് തീപിടിച്ചത്. സമീപ വാര്‍ഡുകളില്‍ നിന്നും രോഗികളെ ഒഴിപ്പിച്ചു.

കോട്ടയത്ത് നിന്നും നാല് അഗ്‌നിശമന സേനാ യൂണിറ്റുകള്‍ എത്തി തീയണക്കാനുള്ള ശ്രമം തുടരുകയാണ്. ചങ്ങനാശ്ശേരിയില്‍ നിന്നടക്കം കൂടുതല്‍ അഗ്‌നിശമന യൂണിറ്റുകളോട് ഇവിടേക്ക് എത്തിച്ചേരാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അപകടത്തില്‍ ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന തൊഴിലാളികള്‍ തീ പടര്‍ന്നതിനെ തുടര്‍ന്ന് ഓടി രക്ഷപ്പെട്ടതായാണ് അഗ്നിരക്ഷാ സേന നല്‍കുന്ന വിവരം. തീപിടിച്ച കെട്ടിടത്തില്‍ തൊഴിലാളികള്‍ ആരെങ്കിലും കുടുങ്ങി കിടക്കുന്നുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here