ട്രെന്‍ഡി സാരികളുമായി മൃണാള്‍ താക്കൂര്‍

ദുല്‍ഖര്‍ സല്‍മാന്റെ സീതാ രാമത്തിലൂടെ മലയാളി മനസുകള്‍ കീഴടക്കിയ ബോളിവുഡ് സുന്ദരിയാണ് മൃണാള്‍ താക്കൂര്‍. പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ മൃണാള്‍ താക്കൂര്‍ തിരഞ്ഞെടുക്കുന്ന വസ്ത്രങ്ങള്‍ പലപ്പോഴും വൈറലാകാറുണ്ട്. മൃണാളിന്റെ അതിമനോഹരമായ സാരികളെക്കുറിച്ച് ഫാഷന്‍ ലോകം പലവട്ടം ചര്‍ച്ച ചെയ്തിട്ടുണ്ട്. മൃണാളിന്റെ ചില വൈറല്‍ സാരി ലുക്കുകള്‍ പരിചയപ്പെടാം.

ജേഡ് ഡിസൈനര്‍ ഹൗസില്‍ നിന്നുള്ള എത്നിക് ഔട്ട്ഫിറ്റാണിത്. വെള്ള സില്‍ക്ക് സാരിയ്ക്ക് കൂടുതല്‍ ഭംഗി നല്‍കുന്നത് ബോര്‍ഡറിലുള്ള വെള്ള ഷീര്‍ ഫ്രില്ലുകളാണ്. ഹെവി സീക്വിന്‍സ് വര്‍ക്കുള്ള സ്ലീവ്ലെസ് ബ്ലൗസും സാരിയെ കൂടുതല്‍ ആകര്‍ഷീണയമാക്കി. സില്‍വര്‍ നിറത്തിലുള്ള ബ്ലൗസിന് പന്‍ജിങ് നെക്ക്ലൈനാണുള്ളത്. കറുത്ത ഇയര്‍ സ്റ്റഡും ഡയമണ്ട് വളകളും മോതിരവും എത്നിക് ലുക്കിന് പൂര്‍ണത നല്‍കുന്നുണ്ട്.

പിങ്ക് നിറത്തിലുള്ള പട്ടു സാരിയാണ് ഇത്. സില്‍വര്‍ എംബ്രോയ്ഡറിയുടെ മനോഹാരിത നിറയുന്നതാണ് ഈ സാരി. പിങ്ക് ഹാഫ് സ്ലീവ് ബ്ലൗസാണ് ഇതിനൊപ്പം അണിഞ്ഞിരിക്കുന്നത്. ഗോള്‍ജന്‍ നെക് ചോക്കര്‍, ജുംക, ബ്രേസ്ലെറ്റ്, മോതിരം എന്നിവയാണ് ഇതിനോടൊപ്പം ധരിച്ചിരിക്കുന്ന ആക്‌സസറീസ്. പാരമ്പര്യത്തനിമ നിറയുന്നതാണ് ഈ ആഭരണങ്ങളെല്ലാം. പിങ്ക് ഐ ഷാഡോ, ഐലൈനര്‍, മസ്‌കാര, ബ്ലഷ്, ന്യൂഡ് ലിപ്സ്റ്റിക് എന്നിവ ഈ സാരിക്കൊപ്പം മൃണാളിനെ സുന്ദരിയാക്കുന്നുണ്ട്.

പിങ്ക് ഗോപി വൈദ് സാരിയാണിത്. ബ്രൈറ്റ് പിങ്ക് സാരിയില്‍ നിറഞ്ഞു നില്‍ക്കുന്ന എംബ്രോയ്ഡറി വര്‍ക്കുകളും മുന്‍വശത്തുള്ള പ്രീ-പ്ലീറ്റഡ് ഡീറ്റെയില്‍സും കട്ടിയുള്ള ബോര്‍ഡറുകളുമാണ് ഈ സാരിയുടെ ഹൈലൈറ്റ്. പരമ്പരാഗത നെക്ലേസും ഡാംഗ്ലര്‍ കമ്മലുകളുമാണ് സാരിക്കൊപ്പം മൃണാള്‍ അണിഞ്ഞിരിക്കുന്നത്.

പരമ്പരാഗത വസ്ത്രധാരണത്തിന്റെ ഉത്തമോദാഹരണമായിരുന്നു മൃണാളിന്റെ കറുപ്പും നീലയും നിറത്തിലുള്ള സാരി. സുതാര്യമായ നൂലുകളില്‍ എംബ്രോയിഡറി ചെയ്ത പൂക്കളുടെ രൂപങ്ങള്‍ സാരിയെ അതിമനോഹരമാക്കി. കറുപ്പും നീലയും കലര്‍ന്ന ഒരു ചെറിയ സ്ലീവ് എംബ്രോയ്ഡറി ബ്ലൗസാണ് മൃണാള്‍ ഈ സാരിക്കൊപ്പം അണിഞ്ഞിരിക്കുന്നത്.

കറുപ്പ് നിറത്തിലുള്ള ബ്രീസി ഓര്‍ഗന്‍സ സാരിയാണിത്. പരമ്പരാഗത സാരിക്കൊപ്പം ആധുനികതയുടെ ചുവടുപിടിച്ച് സ്ട്രാപ്പി ബ്ലൗസാണ് മൃണാല്‍ അണിഞ്ഞിരിക്കുന്നത്. സാരിക്കൊപ്പം ഫ്‌ളവര്‍ സറ്റഡും വെള്ളക്കല്ല് പതിപ്പിച്ച മാലയും മോതിരവുമാണ് അണിഞ്ഞിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News