അര്‍ബുദം ബാധിച്ച കുട്ടി ആരാധകന് സര്‍പ്രൈസുമായി രാം ചരണ്‍

അര്‍ബുദം ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഒന്‍പതു വയസുകാരനായ കുഞ്ഞ് ആരാധകനെ സൂപ്പര്‍താരം രാം ചരണ്‍ സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍.

ഹൈദരാബാദിലെ സ്പര്‍ശ് ആശുപത്രിയിലെത്തിയാണ് താരം റവുല മണി കുശാല്‍ എന്ന തന്റെ കുട്ടിയാരാധകനെ കണ്ടത്. ആരാധകനുള്ള സമ്മാനവുമായി ആശുപത്രിയിലെത്തിയ താരം മണി കുശാലിനൊപ്പം കുറച്ചു സമയം ചെലവഴിക്കുകയും ചെയ്തു. രാം ചരണിന്റെ കടുത്ത ആരാധകനായ മണി കുശാല്‍ പ്രിയതാരത്തെ ഒരുനോക്ക് കാണാനുള്ള ആഗ്രഹവുമായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. സിനിമയിലെ സര്‍പ്രൈസ് എന്‍ട്രി പോലെയായിരുന്നു രാം ചരണ്‍ കുട്ടിയാരാധകന്റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടത്.

ഷൂട്ടിംഗ് തിരക്കുകള്‍ക്കിടയിലും ആരാധകനെ കാണാന്‍ സമയം കണ്ടെത്തിയ രാം ചരണിന് നന്ദി കുറിച്ചാണ് ഈ ചിത്രത്തിനെ പിന്തുണച്ചുള്ള കമന്റുകളേറെയും വരുന്നത്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ നിന്നാണ് രാം ചരണ്‍ ആരാധകനെ കാണാനെത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News