വിസ്മയ ലോകത്ത് കാല്‍നൂറ്റാണ്ട്; നന്ദി പറഞ്ഞ് ലെന

കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയ അഭിനേത്രി ലെന. ജയരാജിന്റെ ‘സ്‌നേഹം’ എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച ലെന സിനിമയില്‍ അരങ്ങേറിയിട്ട് കാല്‍നൂറ്റാണ്ട് പിന്നിടുന്നു. സിനിമയെന്ന മാസ്മരിക ലോകത്ത് 25 കൊല്ലം നിറഞ്ഞുനിന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ലെന.

”25 വര്‍ഷം മുമ്പ് ഈ ദിവസമാണ് ഞാന്‍ സിനിമയുടെ മാസ്മരിക ലോകത്തേക്ക് ചുവടുവെച്ചത്. ‘സ്‌നേഹം’ എന്ന സിനിമയില്‍ എന്നെ കാസ്റ്റ് ചെയ്തതിന് സംവിധായകന്‍ ജയരാജിനോട് നന്ദിയുണ്ട്. എന്നോടൊപ്പം ഈ യാത്രയുടെ ഭാഗമായ ഓരോ വ്യക്തിക്കും നന്ദി” ലെന ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.


‘എന്നാലും എന്റളിയാ’ ആണ് ഒടുവിലായി തീയറ്ററുകളിലെത്തിയ ലെന ചിത്രം. അണിയറയില്‍ ഒരുങ്ങുന്ന ആടുജീവിതം, വനിത, ആര്‍ട്ടിക്കിള്‍ 21 എന്നിവയാണ് പ്രതീക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ലെനയുടെ സിനിമകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News