ടിപ്പര്‍ ലോറി ഉടമകളില്‍ നിന്നും കൈക്കൂലി വാങ്ങിയ മൂന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സസ്‌പെന്‍ഡ് ചെയ്തു. കോട്ടയം തെള്ളക്കത്ത എന്‍ഫോഴ്‌സ്‌മെന്റ് അസി ഇന്‍സ്‌പെക്ടര്‍മാരായ ഷാജന്‍ ബി, അജിത് ശിവന്‍, അനില്‍ എം ആര്‍ എന്നിവര്‍ക്കെതിരെയാണ് നടപടി.
വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍. ലോറി ഉടമകളില്‍ നിന്നും ഗൂഗിള്‍ പേ വഴി ആറരലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു. ഏജന്റ് രാജീവ് അടക്കം മൂന്ന് ഉദ്യോഗസ്ഥരെ പ്രതിചേര്‍ത്ത് കോട്ടയം വിജിലന്‍സ് യൂണിറ്റ് കേസെടുത്തു.
സംസ്ഥാന വ്യാപകമായി വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍സ് ബ്യൂറോ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ മാസം 20 ന് നടത്തിയ ‘ഓപ്പറേഷന്‍ ഓവര്‍ ലോഡ്’ പരിശോധനയിലാണ് ക്രമക്കേട് കണ്ടെത്തിയത്.
എം.സി റോഡില്‍ കുറവിലങ്ങാട് ഭാഗത്ത് നടത്തിയ പരിശോധനയിലാണ് അമിത വേഗത്തില്‍ പോകുന്ന വാഹനങ്ങള്‍ കണ്ടെത്തിയത്. ഈ വാഹനങ്ങളില്‍ അമിത വേഗത്തില്‍ പോകുന്നത് പിടികൂടാതിരിക്കാന്‍ ഓരോ വാഹനത്തിനും 7500 രൂപ വീതം മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ കൈക്കൂലിയായി വാങ്ങിയതായി വിജിലന്‍സ് പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here