22 വീലുള്ള കണ്ടെയ്നര്‍ കാറിനെ വലിച്ചിഴച്ചുകൊണ്ട് പോയത് 3 കിലോമീറ്റര്‍; ദൃശ്യങ്ങള്‍

ഒരു കൂറ്റന്‍ കണ്ടെയ്നര്‍ട്രക്ക് കാറിനെ വലിച്ചിഴച്ചുകൊണ്ട് കിലോമീറ്ററുകളോളം നീങ്ങുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. ഉത്തര്‍പ്രദേശിലെ മീററ്റിലുണ്ടായ സംഭവത്തിന്റെ വീഡിയോ ഞെട്ടലോടെയല്ലാതെ കണ്ടിരിക്കാന്‍ സാധിക്കില്ല. കാറിനെ വലിച്ചിഴച്ചുകൊണ്ടുപോകുമ്പോള്‍ നാട്ടുകാര്‍ ബഹളം വയ്ക്കുന്നതും വീഡിയോയില്‍ കാണാം.

22 വീലുള്ള കണ്ടെയ്നര്‍ട്രക്ക് മൂന്ന് കിലോമീറ്ററാണ് കാറിനെ വലിച്ചിഴച്ചുകൊണ്ടുപോയത്. കൃത്യസമയത്ത് കാറില്‍ ഉണ്ടായിരുന്ന നാലുപേരും പുറത്തേയ്ക്ക് ചാടി രക്ഷപ്പെട്ടത് കൊണ്ട് വന്‍ദുരന്തം ഒഴിവായി. ട്രക്ക് ഡ്രൈവറെ നോക്കി വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ട് വഴിയാത്രക്കാര്‍ ബഹളമുണ്ടാക്കിയെങ്കിലും ഡൈവര്‍ വണ്ടിനിര്‍ത്താന്‍ തയ്യാറായില്ല. ഒടുവിൽ പൊലീസ് പിന്തുടര്‍ന്ന് ട്രക്ക് നിര്‍ത്തിക്കുകയായിരുന്നു. കണ്ടെയ്നര്‍ട്രക്ക് ഓടിക്കുമ്പോള്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായും ഡ്രൈവറെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു. എന്തിരുന്നാലും വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്. ട്രക്കിന്റെ ഡ്രൈവര്‍ ഉറങ്ങുകയാണോ എന്നാണ് പലരും ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News