‘സേഫ് സ്‌കൂള്‍ ബസ്’ പരിശോധന ആരംഭിച്ച് എംവിഡി

സംസ്ഥാനത്തെ സ്‌കൂള്‍ ബസുകളില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന. സ്‌കൂള്‍ ബസുകള്‍ അപകടത്തില്‍പ്പെടുന്നത് വർധിച്ച സാഹചര്യത്തിലാണ് ‘സേഫ് സ്‌കൂള്‍ ബസ്’ എന്ന പേരില്‍ പ്രത്യേക പരിശോധന നടത്തുന്നത്. ബസുകളില്‍ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്തുകയാണ് പരിശോധനയുടെ ലക്ഷ്യം.

ഈ മാസം 17 വരെയാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ സേഫ് സ്‌കൂള്‍ ബസ് പരിശോധന നടക്കുക. ഒട്ടേറെ സ്‌കൂള്‍ ബസുകള്‍ അറ്റകുറ്റപ്പണി നടത്താതെ കുട്ടികളെ കൊണ്ടുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് മോട്ടോര്‍ വാഹന വകുപ്പ് നടപടി ആരംഭിച്ചത്. ഓരോ ജില്ലയിലും പ്രത്യേക സ്‌ക്വാഡുകളായി തിരിഞ്ഞാണ് പരിശോധന. സുരക്ഷാസംവിധാനങ്ങള്‍ ഇല്ലാത്ത ബസുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍ ടി ഒ കെ.അജിത്കുമാര്‍ പറഞ്ഞു.

ഫിറ്റ്നെസ് പരിശോധനയ്ക്കു വരുമ്പോള്‍ മാത്രം ബസുകളില്‍ സുരക്ഷാ സംവിധാനങ്ങളും പുതിയ ടയറുകളും മറ്റും ഉപയോഗിക്കുകയും പരിശോധനയ്ക്ക് ശേഷം അവ മാറ്റുന്നതും പതിവാകുന്നുണ്ട്. ഇതും ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ഉറപ്പാക്കും. സുരക്ഷ മിത്ര ആപ്പില്‍ എല്ലാ ബസുകളും ബന്ധിപ്പിക്കണമെന്നും വകുപ്പ് നിഷ്‌കര്‍ഷിച്ചു. ഒരാഴ്ചയായി നടത്തുന്ന പരിശോധനയുടെ റിപ്പോര്‍ട്ട് ഗതാഗത വകുപ്പ് വിദ്യാഭ്യാസ വകുപ്പിന് കൈമാറും. തുടര്‍ന്ന് ഇരു വകുപ്പുകളും ചേര്‍ന്ന് തുടര്‍ നടപടികള്‍ സ്വീകരിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News