ത്രിപുര തെരഞ്ഞെടുപ്പിൽ ഇത്തവണ ഇടത് മുന്നേറ്റമുണ്ടാകുമെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് കൈരളി ന്യൂസിനോട് പറഞ്ഞു. പണമൊഴുക്കിയും അക്രമത്തിലൂടെയും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ബിജെപി ശ്രമങ്ങളെ പരാജയപ്പെടുത്തണം. ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ ശക്തമായ ഭരണ വിരുദ്ധ വികാരം ത്രിപുരയിലുണ്ട്. ഇതിനെ മറികടക്കാന്‍, മോദിയും അമിത് ഷായും ഉള്‍പ്പെടെയുളള നേതാക്കള്‍ ത്രിപുരയില്‍ ക്യാംപ് ചെയ്താണ് പ്രചരണം നടത്തുന്നത്. ഇതിനുപുറമെ പണമൊഴുക്കാനും ബിജെപിക്ക് മടിയില്ല. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാണിച്ചു.
ബിജെപിക്കെതിരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ത്രിപുരയില്‍ അലയടിക്കുന്നത്. തൊഴിലില്ലായ്മ പരിഹരിക്കുന്നത് ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങളൊന്നും ബിജെപി സര്‍ക്കാര്‍ നിറവേറ്റിയില്ലെന്നും പ്രകാശ് കാരാട്ട് ചൂണ്ടിക്കാട്ടി. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ബിജെപി ഭരണത്തില്‍ അക്രമങ്ങള്‍ മാത്രമാണ് ത്രിപുരയില്‍ ഉണ്ടായതെന്നും കാരാട്ട് ചൂണ്ടിക്കാട്ടി.
ആദിവാസി മേഖലകളില്‍ ത്രിപ്രമോദ, ബിജെപിക്ക് കനത്ത തിരിച്ചടിയാകും. കൃത്യമായുള്ള തെരഞ്ഞെടുപ്പ് നടന്നാല്‍ ഇടതുപക്ഷം ശക്തമായ മുന്നേറ്റം കാഴ്ചവയ്ക്കുമെന്നും പ്രകാശ് കാരാട്ട് കൈരളിയോട് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here