വരന്റെ അമ്മാവന് കറി കിട്ടിയില്ല; കല്ല്യാണ വേദിയില്‍ കൂട്ടത്തല്ല്; വീഡിയോ കാണാം

കല്ല്യാണ വീടുകളില്‍ ഈയിടെയായി കൂട്ടത്തല്ലുകള്‍ ഉണ്ടാകുന്നത് സര്‍വ്വസാധാരണയായി മാറിക്കൊണ്ടിരിക്കുകയാണ്. വരന്റെ വീട്ടുകാര്‍ക്ക് പപ്പടം വിളമ്പാത്തതിനും വധുവിന്റെ വീട്ടുകാര്‍ക്ക് പായസം കൊടുക്കാത്തതിന്റെ പേരിലും പപ്പടത്തിന്റെ സൈസ് കുറഞ്ഞതുമെല്ലാം കല്ല്യാണവീടുകളില്‍ അടി നടക്കുന്നതിന്റെ കാരണങ്ങളാണ്. അത്തരത്തില്‍ കല്ല്യാണ വീട്ടില്‍ നടന്ന ഒരു അടിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ ഇടംപിടിക്കുന്നത്.

ഉത്തര്‍പ്രദേശിലാണ് ഇത്തവണ കല്ല്യാണ അടി. സദ്യ വിളമ്പിയപ്പോള്‍ വരന്റെ അമ്മാവന് കറി കിട്ടിയില്ലെന്ന കാരണത്താലാണ് വഴക്ക് തുടങ്ങിയത്. ഇതിന്റെ പേരില്‍ തുടങ്ങിയ വാക്കേറ്റം പിന്നീട് കയ്യേറ്റത്തിലും കൂട്ടത്തല്ലിലും കലാശിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

കൂട്ടത്തല്ലിന്റെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായി കഴിഞ്ഞു. ലക്ഷക്കണക്കിന് പേരാണ് വീഡിയോ ഇതിനോടകം തന്നെ കണ്ടിരിക്കുന്നത്. പങ്കുവയ്ക്കപ്പെടുന്ന വീഡിയോയില്‍ പരസ്പരം അടിക്കുന്ന ആളുകളെ മാത്രമാണ് കാണുന്നത്. മറ്റൊന്നും വീഡിയോയില്‍ വ്യക്തമല്ല.

കേരളത്തിലും ഇത്തരത്തിലുള്ള പല സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളിലും കല്ല്യാണ വേദികളില്‍ സമാന രീതിയില്‍ കൂട്ടത്തല്ലുകള്‍ ഉണ്ടായിട്ടുണ്ടായിരുന്നു. അതിന്റെ വീഡിയോകളും സോഷ്യല്‍മീഡിയകളില്‍ വൈറലായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News