ഫാഷന്‍ ലോകത്ത് ചര്‍ച്ചയായി കിയാരയും സിദ്ധാര്‍ത്ഥും

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെയും കിയാര അഡ്വാനിയുടെയും വിവാഹം ആഘോഷമാക്കുകയാണ് ബോളിവുഡ്. ഇരുവരുടെയും വിവാഹവും വിവാഹ വസ്ത്രങ്ങളുമൊക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ മുംബൈയില്‍ വെച്ചു നടന്ന വിവാഹ സല്‍ക്കാരത്തില്‍ ഇരുവരും ധരിച്ച വസ്ത്രങ്ങളും ചര്‍ച്ചയാവുകയാണ്.

പാശ്ചാത്യ മോഡല്‍ വസ്ത്രങ്ങളാണ് വിവാഹ സല്‍ക്കാരത്തില്‍ ഇരുവരും അണിഞ്ഞത്. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര മിന്നുന്ന കറുത്ത സ്യൂട്ടും കിയാര ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഗൗണുമാണ് ധരിച്ചത്. ഗൗണിന് ചതുരാകൃതിയിലുള്ള നെക്ലൈനാണ് കൊടുത്തിരിക്കുന്നത്. ഗൗണിനൊപ്പം ഡയമണ്ട്, എമറാള്‍ഡ് നെക്ലേഴ്സ് അണിഞ്ഞത് കിയാരയെ കൂടുതല്‍ സുന്ദരിയാക്കി.

Sidharth Malhotra-Kiara Advani don Manish Malhotra ensembles for their  grand reception | Bollywood News

സ്മോക്കി മെയ്ക്കപ്പിലാണ് കിയാര വേദിയിലെത്തിയത്. ക്ലാസിക് ഐലൈനറും റോസ് ടെച്ച് ലിപ്സറ്റിക്കും കൂടി ചേര്‍ന്നപ്പോള്‍ ഏത് കോണില്‍ നിന്ന് നോക്കിയാലും അതീവ മനോഹരിയായി കിയാര മാറി.

Sidharth Malhotra, Kiara Advani look so much in love in 1st pics as husband  and wife. See here | Northeast Live

ഇന്നലെ മുംബൈയില്‍ നടന്ന വിവാഹ വിരുന്നില്‍ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം സിനിമയിലെ അണിയറ പ്രവര്‍ത്തകരും പങ്കെടുത്തിരുന്നു. ലോവര്‍ പരേലിലെ സെന്റ് റെജിസ് ഹോട്ടലിലാണ് വിവാഹസൽക്കാരം നടന്നത്. ഫെബ്രുവരി 7ന് ജയ്‌സാല്‍മീറില്‍ വച്ച് കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു ഇരുവരുടെയും വിവാഹം.

Kiara Advani, Sidharth Malhotra ditches paps at Delhi reception, spotted in  casuals. See pics - India Today

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News