ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ അന്വേഷണ സമിതിയാകാം; കേന്ദ്രം

അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ സമിതിയെ നിയോഗിക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍. അദാനിക്കെതിരായ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജികള്‍ പരിഗണിക്കവെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. സമിതിയില്‍ ഉള്‍പ്പെടുത്തേണ്ടവരുടെ പേരുകള്‍ മുദ്രവെച്ച കവറില്‍ നല്‍കാമെന്നും കേന്ദ്രം അറിയിച്ചു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബുധനാഴ്ചയ്ക്കകം കമ്മിറ്റിയുടെ നിര്‍ദ്ദിഷ്ട തുകയെക്കുറിച്ച് എസ്ജി ഒരു കുറിപ്പ് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നിര്‍ദ്ദേശിച്ചു. അദാനിയുടെ ഓഹരികളിലെ തകര്‍ച്ച, ഹിന്‍ഡന്‍ബര്‍ഗിന്റെ ഇടപെടല്‍, ഇന്ത്യന്‍ നിക്ഷേപകര്‍ക്ക് ഉണ്ടായ വന്‍ നഷ്ടം തുടങ്ങിയവയൊക്കെ അന്വേഷിക്കാന്‍ വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സമിതി വേണമെന്നാണ് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരുന്നത്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ഇന്ത്യന്‍ നിക്ഷേപകര്‍ക്കുണ്ടായ ഭീമമായ നഷ്ടം ആശങ്കപ്പെടുത്തുന്നതാണെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുള്ള നിലപാട് കേന്ദ്രസര്‍ക്കാരും സെബിയും കോടതിയെ അറിയിച്ചു. കേസ് വെള്ളിയാഴ്ച വീണ്ടും പരിഗണിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News