11 മാസത്തിനിടെ രാജ്യത്തെ ഗ്രാമങ്ങളിലെ പണപ്പെരുപ്പം നഗരങ്ങളിലെ അപേക്ഷിച്ച് വലിയ തോതില്‍ വര്‍ദ്ധിച്ചുവെന്ന് കേന്ദ്രസര്‍ക്കാര്‍. എം.എ റഹീം എംപിയുടെ ചോദ്യത്തിനുള്ള രാജ്യസഭയിലെ മറുപടി ‘സബ് കാ സാഥ് സബ് കാ വികാസ്’ എന്ന സര്‍ക്കാരിന്റെ പ്രചാരണത്തിലെ പൊള്ളത്തരത്തെ കൂടിയാണ് തുറന്നു കാണിക്കുന്നത്.
കമ്പനികാര്യ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് രേഖാമൂലം നല്കിയ മറുപടി കേന്ദ്രസര്‍ക്കാര്‍ ഗ്രാമീണ ജനതയുടെ സാമ്പത്തിക ഉന്നമനത്തിനായി ഒന്നും ചെയ്യുന്നില്ല എന്നുകൂടിയാണ് വ്യക്തമാക്കുന്നത്. ഗ്രാമങ്ങളിലെ പണപ്പെരുപ്പം കുറയ്ക്കാന്‍ സര്‍ക്കാരിന് മുന്നില്‍ പ്രത്യേക പദ്ധതിയൊന്നുമില്ലെന്നും വിവിധ വരുമാന വിഭാഗങ്ങളില്‍ പണപ്പെരുപ്പം ഉണ്ടാക്കുന്ന വ്യത്യാസത്തെ കുറിച്ച് പഠിച്ചിട്ടില്ലെന്നും മറുപടി വ്യക്തമാക്കുന്നുണ്ട്.
വിവിധ വരുമാന വിഭാഗങ്ങളില്‍ പണപ്പെരുപ്പം ചെലുത്തുന്ന ആഘാതം മന്ത്രാലയം പഠിച്ചിട്ടില്ലെന്ന വിചിത്ര മറുപടി അവരുടെ ദയനീയമായ മനോഭാവത്തെയാണ് വ്യക്തമാക്കുന്നതെന്ന് എ എ റഹീം പ്രതികരിച്ചു. മറ്റ് വരുമാന ഗ്രൂപ്പുകളെ അപേക്ഷിച്ച് അവശ്യ ചരക്കുകള്‍ അവരുടെ ചെലവിന്റെ വലിയ അനുപാതം ഉള്‍ക്കൊള്ളുന്നതിനാല്‍ പണപ്പെരുപ്പം ദരിദ്രരെയാണ് ഏറ്റവും ഗുരുതരമായി ബാധിക്കുന്നത്. കോര്‍പ്പറേറ്റുകള്‍ക്ക് സര്‍ക്കാര്‍ നികുതിയിളവ് നല്‍കുകയും പാല്‍ പോലുള്ള ഇനങ്ങളില്‍ ജിഎസ്ടി ചുമത്തുകയും ചെയ്യുന്ന കാലത്ത് വിവിധ വരുമാന വിഭാഗങ്ങളില്‍ പണപ്പെരുപ്പം ചെലുത്തുന്ന സ്വാധീനം പഠിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. സര്‍ക്കാരിന്റെ പരാജയങ്ങളുടെ മറ്റൊരു വെളിപ്പെടുത്തലാണിത്. ബി.ജെ.പിയുടെ നയങ്ങള്‍ ജനവിരുദ്ധവും കോര്‍പ്പറേറ്റ് അനുകൂലവുമായതിനാല്‍ രാജ്യത്തിന്റെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കാനാകില്ലെന്നും എ എ റഹീം എംപി വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here