കേരളത്തെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് കൊച്ചിയില്‍ ഡിവൈഎഫ്‌ഐ പ്രതിഷേധം. സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. എറണാകുളത്ത് നടന്ന പ്രതിഷേധമാര്‍ച്ചില്‍ നിരവധി പേര്‍ പങ്കെടുത്തു.
കേരളത്തെ അപമാനിച്ച അമിത് ഷാ മാപ്പ് പറയണമെന്നാവശ്യപ്പെട്ടായിരുന്നു ഡിവൈഎഫ്‌ഐ എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയത്.
കേരളം സുരക്ഷിത സ്ഥലമല്ലെന്നായിരുന്നു അമിത് ഷാ പരോക്ഷമായി കേരളത്തിനെതിരെ പ്രസംഗിച്ചത്. ബിജെപി സര്‍ക്കാരിന് മാത്രമെ കര്‍ണാടകയെ സുരക്ഷിതമാക്കി നിലനിര്‍ത്താന്‍ കഴിയുവെന്നും അയല്‍ സംസ്ഥാനമായ കേരളത്തെ കുറിച്ച് ഒന്നും പറയേണ്ടതില്ലലോയെന്നും കര്‍ണാടകയിലെ പുത്തൂരില്‍ റാലിക്കിടെ കേരളത്തെ അധിക്ഷേപിച്ചു കൊണ്ട് അമിത് ഷാ പറഞ്ഞിരുന്നു.മോദി സര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിച്ചപ്പോള്‍ ദേശദ്രോഹികളെ ശക്തിപ്പെടുത്തുന്ന സമീപനമാണ് കോണ്‍ഗ്രസ് കൈക്കൊള്ളുന്നതെന്നും അമിത് ഷാ പ്രസംഗത്തിൽ പറഞ്ഞു.
മാരുതി ജംഗ്ഷനില്‍ നിന്ന് എറണാകുളം മറൈന്‍ഡ്രൈവിലേക്ക് നടത്തിയ മാര്‍ച്ചില്‍ നിരവധി പേര്‍ അണിചേര്‍ന്നു. തുടര്‍ന്ന് പ്രതിഷേധ സംഗമം ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് ഉദ്ഘാടനം ചെയ്തു.
ഡിവൈഎഫ്‌ഐ കേന്ദ്ര കമ്മിറ്റിയംഗം എം ഷാജര്‍, ജില്ലാ സെക്രട്ടറി രഞ്ജിത് , സംസ്ഥാന സെക്രട്ടറിയേറ്റംഗം മീനു സുകുമാരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here