മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വര്‍ഷം കഠിനതടവ്

മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച പൂജാരിക്ക് 45 വര്‍ഷം കഠിനതടവും എണ്‍പതിനായിരം രൂപ പിഴയും ശിക്ഷ. പ്രതി മൂന്നര വയസ്സുകാരിക്ക് കല്‍ക്കണ്ടവും മുന്തിരിയും നല്‍കിയാണ് പീഡനത്തിനിരയാക്കിയിരുന്നത്. സംഭവത്തില്‍ ഉദയംപേരൂര്‍ സ്വദേശി മണക്കുന്നം ചാക്കുളം കരയില്‍ വടക്കേ താന്നിക്കകത്ത് വീട്ടില്‍ പുരുഷോത്തമനെയാണ് (83) എറണാകുളം പ്രിന്‍സിപ്പല്‍ പോക്‌സോ കോടതി ജഡ്ജി കെ സോമന്‍ ശിക്ഷിച്ചത്.

കൊച്ചു മകളുടെ പ്രായം മാത്രമുള്ള കുട്ടിയോട് പ്രതി ചെയ്ത ക്രൂരത അതിഹീനമായതിനാല്‍ യാതൊരു ദയയും അര്‍ഹിക്കുന്നില്ല എന്ന് വ്യക്തമാക്കിയ കോടതി, പ്രതിയില്‍ നിന്ന് ഈടാക്കുന്ന പിഴത്തുക കുട്ടിക്ക് നല്‍കുവാനും നിദ്ദേശിച്ചു. 2019 – 2020 വര്‍ഷത്തിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരവും പോക്‌സോ നിയമപ്രകാരവും പത്തോളം ഗുരുതരമായ വകുപ്പുകളിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. ത്യക്കാക്കര അസിസ്റ്റന്റ് കമ്മീഷണര്‍ കെ എം ജിജിമോനാണ് അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം നല്‍കിയത്.

കുട്ടിയുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും കാര്യമായ മാറ്റങ്ങള്‍ കണ്ടതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് കുട്ടിയുടെ മൊഴിയില്‍ ഉദയം പേരൂര്‍ പൊലീസ് കേസെടുക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News