പൂനെയിലേക്ക് ചില്‍ റൈഡുമായി മമ്മൂട്ടി

പുതിയ സിനിമയുടെ പൂനെയിലെ ലൊക്കേഷനിലേക്ക്  ഡ്രൈവ് ചെയ്ത് മെഗാസ്റ്റാര്‍ മമ്മൂട്ടി. മുംബൈ-പൂനെ എക്‌സ്പ്രസ് ഹൈവേയിലൂടെ ഡ്രൈവ് ചെയ്യുന്ന മമ്മൂട്ടിയുടെ ചിത്രമാണ് ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടിരിക്കുന്നത്. കൈരളി ന്യൂസ്-കെയര്‍ഫോര്‍ മുംബൈ മെഗാഷോയില്‍ പങ്കെടുക്കാനാണ് മമ്മൂട്ടി മുംബൈയിലെത്തിയത്. ഞായറാഴ്ച മുംബൈ ഷണ്മുഖാനന്ദ ഹാളില്‍ നടന്ന മെഗാഷോയില്‍ കൈരളി ന്യൂസ് ഓണ്‍ലൈന്റെ പുതിയ ലോഗോയുടെയും രൂപംമാറിയ വെബ്‌സൈറ്റിന്റെയും പ്രകാശനം മമ്മൂട്ടി നിര്‍വ്വഹിച്ചിരുന്നു. ഇതിന് ശേഷമാണ് മമ്മൂട്ടി പൂനെയിലേക്ക് യാത്ര തിരിച്ചത്.

മമ്മൂട്ടിയും റോബി വര്‍ഗ്ഗീസ് രാജും ഒരുമിക്കുന്ന മമ്മൂട്ടി കമ്പനിയുടെ 4-ാമത്തെ സിനിമയുടെ ചിത്രീകരണം നാളെ മുംബൈയില്‍ തുടങ്ങും എന്ന കുറിപ്പോടെയാണ് ട്വീറ്റ്. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ്‌ലുക്കും വൈകാതെ പുറത്തിറങ്ങുമെന്നും ട്വീറ്റ് സൂചിപ്പിക്കുന്നുണ്ട്. മമ്മൂട്ടി കാറോടിക്കുന്ന ചിത്രത്തിനൊപ്പം ‘സ്‌ക്വാഡ് കണ്ണൂര്‍’ എന്ന ടൈറ്റിലുള്ള ഫാന്‍മെയ്ഡ് പോസ്റ്ററും ട്വീറ്റ് ചെയ്തിട്ടുണ്ട്.

ഇതോടെ പൂനെയില്‍ ചിത്രീകരണം ആരംഭിക്കുന്ന മമ്മൂട്ടി ചിത്രം കണ്ണൂര്‍ സ്‌ക്വാഡാണ് എന്ന നിഗമനത്തിലേക്കാണ് സോഷ്യല്‍ മീഡിയ എത്തിച്ചേര്‍ന്നിരിക്കുന്നത്. മമ്മൂട്ടി- റോബി വര്‍ഗ്ഗീസ് രാജ് സിനിമയുടെ ടൈറ്റില്‍ ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. നന്‍പകല്‍ നേരത്തെ മയക്കത്തിന്റെ തമിഴ്‌നാട് റിലീസിന്റെ ഭാഗമായി ഒരു തമിഴ്മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ വരാനിരിക്കുന്ന ചിത്രത്തിന്റെ പേര് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് വെളിപ്പെടുത്തിയിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് നേരത്തെ പാലായില്‍ പൂജയും സ്വിച്ചോണും നടന്ന ചിത്രത്തിന്റെ പേര് കണ്ണൂര്‍ സ്‌ക്വാഡ് എന്ന് മമ്മൂട്ടി ആരാധകര്‍ ഉറപ്പിച്ചത്. പാലായില്‍ ആരംഭിച്ച പുതിയ ചിത്രത്തിന്റെ അടുത്ത ഷെഡ്യൂളാണ് പൂനെയില്‍ ആരംഭിക്കുന്നത്. പാലാ, പൂനെയ്ക്കും പുറമെ കൊച്ചി, കണ്ണൂര്‍, വയനാട് ആതിരപ്പള്ളി, മുംബൈ എന്നിവിടങ്ങളാണ് ചിത്രത്തിന്റെ ലൊക്കേഷന്‍. പുതിയ മമ്മൂട്ടി ചിത്രത്തിന്റെ കഥ മുഹമ്മദ് ഷാഫിയുടേതാണ്. മുഹമ്മദ് ഷാഫിയും നടന്‍ റോണി ഡേവിഡ് രാജും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News