ത്രിപുരയില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഫെബ്രുവരി 16നാണ് വോട്ടെടുപ്പ് . മാര്‍ച്ച് 2നാണ് വോട്ടെണ്ണല്‍. ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്ന ത്രിപുരയില്‍ ഇത്തവണ ഭരണമാറ്റം ഉണ്ടാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. ഭരണവിരുദ്ധ വികാരത്തെ മറികടന്ന് ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പി നേതൃത്വം ത്രിപുരയില്‍ പതിനെട്ടടവും പയറ്റുകയാണ്. നരേന്ദ്ര മോദിയും അമിത്ഷായും ഉള്‍പ്പെടെയുള്ള ബി.ജെ.പി നേതാക്കള്‍ ഒന്നിലേറെ തവണയാണ് ത്രിപുരയില്‍ പ്രചാരണത്തിനെത്തിയത്.
സ്വതന്ത്ര്യവും നിഷ്പക്ഷവുമായി തിരഞ്ഞെടുപ്പ് നടന്നാല്‍ ത്രിപുരയില്‍ ബി.ജെ.പിയെ അധികാരത്തില്‍ നിന്നും പുറത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം. ത്രിപുരയില്‍ ബിജെപി മണിപവറും മസില്‍പവറും ഉപയോഗിക്കുന്നതായി സിപിഐഎം ഇതിനകം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് റാലികളിലെ ആള്‍ക്കൂട്ടം വോട്ടായി മാറിയാല്‍ ത്രിപുര വീണ്ടും ചുവക്കുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം കേന്ദ്രങ്ങള്‍. സിപിഐഎം നേതൃത്വം നല്‍കുന്ന പ്രതിപക്ഷ സഖ്യം അധികാരത്തില്‍ എത്തിയാല്‍ പഴയ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്നതാണ് പ്രധാന വാഗ്ദാനം. സിപിഐഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തന്നെയാണ് ഈ പ്രഖ്യാപനം നടത്തിയത്. പടിഞ്ഞാറന്‍ ത്രിപുരയിലെ ഖയാര്‍പൂരില്‍ സംഘടിപ്പിച്ച തെരഞ്ഞടുപ്പ് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2018 ല്‍ ബിജെപി അധികാരത്തിലെത്തിയതിന് ശേഷം സംസ്ഥാനത്തെ ക്രമസമാധാന നില അപകടത്തിലായെന്നും, ബിജെപിയുടെ വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊതുജനം പ്രതികരിക്കേണ്ട സമയമാണ് ഇതെന്നും പ്രകാശ് കാരാട്ട് പറഞ്ഞു. ത്രിപുരയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിഞ്ഞാല്‍ അത് രാജ്യത്തെ ജനാധിപത്യ പ്രസ്ഥാനങ്ങളെ ശക്തിപ്പെടുത്തുമെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here