മെഡിക്കൽ കോളേജിലെ തീ പിടിത്തം; റിപ്പോർട്ട് നൽകി  

മെഡിക്കൽ കോളേജിലെ നിർമ്മാണത്തിലിരിക്കുന്ന  സർജിക്കൽ ബ്ലോക്ക് തീ പിടിത്തത്തിൽ ആരോഗ്യവകുപ്പ്  റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി അധികൃതരാണ്  ആരോഗ്യവകുപ്പിന് റിപ്പോർട്ട്‌ സമർപ്പിച്ചത്.ആരോഗ്യ മന്ത്രിയുടെ നിർദ്ദേശ പ്രകാരം ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർക്കാണ് റിപ്പോർട്ട്‌ നൽകിയത്. തീപ്പിടിച്ച കെട്ടിട ഭാഗങ്ങളിൽ പരിശോധന നടത്തി അറ്റകുറ്റ പണികൾ നടത്തണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. പണിപൂർത്തിയാക്കി കെട്ടിടം ഈ വർഷം തന്നെ കൈമാറണമെന്നും  ആശുപത്രി അധികൃതർ കരാറുകാർക്ക് നിർദ്ദേശം നൽകി.

എന്നാൽ കെട്ടിടത്തിൽ ഉണ്ടായിരുന്ന എയർ ഹാൻഡ്‌ലിംഗ് യൂണിറ്റിലെ ഡക്റ്റുകൾക്കാണ് തീപ്പിടിച്ചത് എന്നാണ് ഫയർ ഫോഴ്സിന്റെ പ്രാഥമിക കണ്ടെത്തൽ. സർജിക്കൽ ബ്ലോക്കിൽ തീ പടർന്ന സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ സർജിക്കൽ ബ്ലോക്കിലേക്ക് പ്രവേശനം ഉണ്ടാകില്ല.

മെഡിക്കൽ കോളേജ് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലാണ്  അപകടകാരണം  ഷോട്ട് സർക്യൂട്ട് അല്ലെന്ന് സ്ഥിരീകരിച്ചത്. കെട്ടിട നിർമ്മാണത്തിൽ  വീഴ്ച ഉണ്ടായിട്ടുണ്ടോ എന്ന് പരിശോധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News