അമ്പതിനായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന അമേരിക്കയിലെ മിഷിഗണ്‍ സർവ്വകലാശാല ഞെട്ടിവിറച്ചു. മുഖം മൂടി ധരിച്ചെത്തിയ ഒരു കുറിയ മനുഷ്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ തുരുതുരാ വെടിയുതിര്‍ത്തു. നിരവധി പേര്‍ക്ക് വെടിയേറ്റു. വെടിയൊച്ച കേട്ട് പൊലീസ് സംഭവസ്ഥലത്തേക്ക് പാഞ്ഞെത്തി. തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. വിദ്യാര്‍ത്ഥികള്‍ പരിഭ്രാന്തരായി ഓടുന്നതിനിടയില്‍ മുഖംമൂടി അക്രമി രക്ഷപ്പെട്ടു. വെടിവെപ്പില്‍ പരുക്കേറ്റ ഒരാള്‍ മരിച്ചു. പരുക്കേറ്റവരെ പൊലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സർവ്വകലാശാലയിലെ അക്രമത്തിന് ശേഷം മണിക്കൂറിനുള്ളില്‍ ഈസ്റ്റ് ലാന്‍സിങ് കാമ്പസിലെ ബെര്‍ക്കി ഹാളിന് സമീപം മറ്റൊരു വെടിവെപ്പ് കൂടി നടന്നു. രണ്ട് സംഭവത്തിന് പിന്നിലും ഒരാളാണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അക്രമിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളടക്കം പഠിക്കുന്ന സർവ്വകലാശാലയാണ് മിഷിഗണ്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here