പ്രണയ സമ്മാനമായി ആടിനെ മോഷ്ടിച്ച് ന്യൂജന്‍ കാമുകന്‍; ഒടുവില്‍ സംഭവിച്ചത്

വാലന്റൈന്‍സ് ഡേയില്‍ കാമുകിയും കാമുകന്മാരും തമ്മില്‍ സമ്മാനങ്ങള്‍ പരസ്പരം കൈമാറുന്നത് സ്വാഭാവികമാണ്. ചുവന്ന റോസാപ്പൂക്കളും മറ്റ് സമ്മാനങ്ങളുമൊക്കെ നമ്മള്‍ കൈമാറുന്നതും സ്വാഭാവികമാണ്. എന്നാല്‍ തമിഴ്‌നാട്ടിലെ വിഴുപ്പുരം ജിംഗി താലൂക്കിലെ ബീരങ്കി മേട് ഗ്രാമത്തില്‍ കാമുകന്‍ കാമുകിക്ക് സമ്മാനമായി നല്‍കിയത് ഒരു ആടിനെയാണ്.

ആടിനെ വാങ്ങിയതല്ല, മറിച്ച് കോളേജ് വിദ്യാര്‍ഥിയും സുഹൃത്തും കൂടി കാമുകിക്ക് സമ്മാനമായി നല്‍കാന്‍ ആടിനെ മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ ഇരുവരും പൊലീസിന്റെ പിടിയിലായി. പുലര്‍ച്ചെയാണ് ഇരുവരും ആടിനെ മോഷ്ടിക്കാനായി ഗ്രാമത്തിലെത്തിയത്.

കോളേജ് വിദ്യാര്‍ഥിയായ എം.അരവിന്ദ് രാജ് (20), സുഹൃത്ത് എം.മോഹന്‍ (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഗ്രാമത്തിലെ സമാനമായ ആട് മോഷണത്തില്‍ ഇരുവരും ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ഞായറാഴ്ച പുലര്‍ച്ചെയാണ് മലയരശന്‍ കുപ്പം വില്ലേജിലെ എസ് രേണുകയുടെ ആടിനെ ഇവര്‍ മോഷ്ടിച്ചത്.

ഇരുവരും ആടിനെ മോഷ്ടിക്കുന്നത് കണ്ട രേണുക ബഹളം വച്ചതോടെ ബൈക്കില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളെ പരിസരവാസികള്‍ ചേര്‍ന്ന് പിടികൂടുകയായിരുന്നു. ഉച്ചയോടെ ഇരുവരെയും അറസ്റ്റ് ചെയ്തു. തുടര്‍ന്ന് ആടിനെ രക്ഷപ്പെടുത്തുകയും ഇവര്‍ ഉപയോഗിച്ചിരുന്ന ബൈക്ക് പിടികൂടുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News