കെ യു ജനീഷ് കുമാറിന് പിന്തുണയുമായി എൻജിഒ യൂണിയൻ

കോന്നി താലൂക്ക് ഓഫീസിൽ നിന്ന് കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്രയ്ക്ക് പോയ  സംഭവത്തിൽ ഇടപെട്ട കോന്നി എം.എൽ.എ കെ യു ജനീഷ് കുമാറിന്  പിന്തുണയുമായി എൻജിഒ യൂണിയൻ. ജനാധിപത്യവ്യവസ്ഥയിൽ ഉദ്യോഗസ്ഥ സംവിധാനത്തിന് മുകളിലാണ് ജനപ്രതിനിധിയുടെ സ്ഥാനം. ചില ഉദ്യോഗസ്ഥരുടെ ധാർഷ്ട്യമോ അറിവില്ലായ്മയോ ആണ് പ്രശ്നം സങ്കീർണ്ണമാക്കിയതെന്ന് എൻജിഒ യൂണിയൻ വ്യക്തമാക്കി.

ഏതാനും ചില ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ച പൊതുവൽക്കരിച്ച് കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ മുഴുവൻ വീഴ്ചയായി ചിത്രീകരിക്കുന്നതോ, സിവിൽ സർവ്വീസിനെ ഇകഴ്ത്തികാണിക്കുന്നതുമായ  നടപടികൾ ശരിയല്ലെന്നും  കൃത്യമായ അന്വേഷണം നടത്തി വീഴ്ച വരുത്തിയവർക്കെതിരെ നടപടിയെടുക്കണമെന്നും എൻജിഒ യൂണിയൻ കൂട്ടിച്ചേർത്തു.

എന്നാൽ കൂട്ട അവധിയെടുത്ത് ജീവനക്കാർ വിനോദയാത്രയ്ക്ക് പോയ  സംഭവത്തിൽ തഹസിൽദാർ അടക്കമുള്ളവരെ തെളിവെടുപ്പിനായി കളക്ടർ വിളിച്ചുവരുത്തി. ഇന്നലെ ഉച്ചയ്ക്കാണ് കോന്നി തഹസിൽദാർ അടക്കം 4 ഉദ്യോഗസ്ഥരെ കളക്ടറേറ്റിലേക്ക് വിളിച്ചുവരുത്തി മൊഴിയെടുത്തത്. ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയിൽ റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകുന്നതിന് മുൻപായിട്ടാണ് ജീവനക്കാരെ കളക്ടർ വിളിച്ചുവരുത്തിയത്.

ലീവെടുത്ത് ഓഫീസിൽ നിന്നും മുങ്ങിയ ജീവനക്കാർക്കെതിരെ എഡിഎം ജില്ലാ കളക്ടർക്ക് പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കോന്നി തഹസിൽദാർ അടക്കമുള്ള ഉദ്യോഗസ്ഥരെ കളക്ടർ വിളിച്ചുവരുത്തിയത്. സംഭവത്തിൽ നാളെ കളക്ടർ അന്തിമ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കും എന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News