കന്നട താരങ്ങള്‍ക്ക് വിരുന്നൊരുക്കി മോദി

കന്നട സിനിമയിലെ പ്രമുഖര്‍ക്ക് ബംഗലൂരു രാജ്ഭവനില്‍ വിരുന്നൊരുക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രി ഒരുക്കിയ വിരുന്നില്‍ കന്നട സിനിമയിലെ പ്രമുഖരായ യഷ്, ഋഷഭ് ഷെട്ടി അന്തരിച്ച കന്നഡ നടന്‍ പുനീത് രാജ്കുമാറിന്റെ ഭാര്യ അശ്വിനി രാജ്കുമാര്‍ തുടങ്ങി നിരവധിപേര്‍ പങ്കെടുത്തു. ഇവര്‍ക്കൊപ്പം സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍മാരും ചില കായിക താരങ്ങളും രാഷ്ട്രീയ പ്രവര്‍ത്തകരും വിരുന്നില്‍ പങ്കെടുത്തു.

കന്നഡ സിനിമാവ്യവസായത്തിന് സര്‍ക്കാര്‍ സഹായം മോദി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കര്‍ണാടയുടെ സംസ്‌കാരം, സിനിമ എന്നീ വിഷയങ്ങളില്‍ പ്രധാനമന്ത്രി സംസാരിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഏഷ്യയിലെ ഏറ്റവും വലിയ വ്യോമപ്രദര്‍ശനമായ എയ്‌റോ ഇന്ത്യ 2023 ഉദ്ഘാടനം ചെയ്യാനായി ബംഗലൂരു യെലഹങ്ക വ്യോമതാവളത്തില്‍ എത്തിയതാണ് പ്രധാനമന്ത്രി.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News