ഡിജിപിയായ അച്ഛനെ സല്യൂട്ട് ചെയ്ത് ഐപിഎസ്സുകാരി മകള്‍; ദൃശ്യങ്ങള്‍

മക്കള്‍ എപ്പോഴും ഉയരങ്ങളില്‍ നില്‍ക്കണം എന്ന് ആഗ്രിക്കുന്നവരാണ് മാതാപിതാക്കള്‍. തങ്ങളേക്കാള്‍ മുകളില്‍ മക്കള്‍ എത്തുന്നത് എല്ലാ മാതാപിതാക്കളുടെയും സ്വകാര്യ അഹങ്കാരം തന്നെയാണ്. അത്തരത്തില്‍, ഒരു അച്ഛന്‍ തന്റെ മകളെയോത്ത് അഭിമാനിക്കുകയും സന്തോഷിക്കുകയും ചെയ്യുന്ന കാഴ്ചയാണ് സോഷ്യല്‍മീഡിയകളില്‍ വൈറലാകുന്നത്.

ശനിയാഴ്ച അസമിലെ ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് (ഡിജിപി) ജ്ഞാനേന്ദ്ര പ്രതാപ് സിംഗ് ട്വിറ്ററില്‍ പങ്കുവെച്ച ഒരു വീഡിയോ സോഷ്യല്‍മീഡിയകളില്‍ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. തന്റെ മകള്‍ ഐശ്വര്യ സിങ്, സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ നാഷണല്‍ പൊലീസ് അക്കാദമിയില്‍ നിന്നും ബിരുദം നേടി. തുടര്‍ന്ന്  പാസിംഗ് ഔട്ട് പരേഡ് നടത്തുന്നതും ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്നതുമാണ് വീഡിയോയുടെ ഉള്ളടക്കം.

അച്ഛനും മകളും പുഞ്ചിരിക്കുന്നതും പരസ്പരം സ്‌നേഹത്തോടെ വണങ്ങുന്നതും ആദരവോടെ നില്‍ക്കുന്നതും തുടര്‍ന്ന് ഇരുവരും പരസ്പരം സല്യൂട്ട് ചെയ്യുന്നതും വീഡിയോയില്‍ കാണാം.” എനിക്ക് വാക്കുകളില്ല. മകള്‍ ഐശ്വര്യ ഇന്ന് അക്കാദമിയില്‍ നിന്നും പുറത്തിറങ്ങി. അപ്പോള്‍ സല്യൂട്ട് ചെയ്യുന്നു”… പാസിംഗ് ഔട്ട് പരേഡിന്‍റ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് സിംഗ് കുറിച്ചു.

നിരവധി ആളുകളാണ് വീഡിയോയ്ക്ക് കമന്‍റുമായി രംഗത്തെത്തുന്നത്. ഇതില്‍പ്പരം ഒരു സന്തോഷം ഈ അച്ഛന് എന്താണ് വേണ്ടതെന്നും ആ മകള്‍ എന്നും അഭിമാനമാണെന്നും കമന്റുകൾ വരുന്നുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News