പഞ്ചാബില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നു

ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിനെതിരെ രൂക്ഷവിമര്‍ശനവുമായി  മുഖ്യമന്ത്രി ഭഗവന്ത് മന്‍. പഞ്ചാബില്‍ ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടെയാണ് ഇത്തരത്തിലൊരു വിമർശനം. മൂന്നര കോടി പഞ്ചാബികളോട് താന്‍ മറുപടി പറഞ്ഞാല്‍ മതിയെന്നും കേന്ദ്രം നിയോഗിച്ച ഗവര്‍ണറിനോട് മറുപടി പറയേണ്ട കാര്യമില്ലെന്നും ഭഗവന്ത് മാന്‍ തുറന്നടിച്ചു.

സിംഗപ്പൂരിലേക്ക് പരിശീലനത്തിന് അയച്ച സ്‌കൂള്‍ പ്രിന്‍സിപ്പല്‍മാരെ തെരഞ്ഞെടുക്കുന്നതിനുള്ള തര്‍ക്കമാണ് വാക്‌പോരിലേക്ക് നയിച്ചത്. പരിശീലന പരിപാടിയെ കുറിച്ച് കഴിഞ്ഞ ദിവസം ഗവര്‍ണര്‍ വിശദീകരണം തേടിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News