അഡ്വ. സൈബി ജോസിനെതിരായ കേസിൽ എഫ്ഐആർ ഹൈക്കോടതിയിൽ സമർപ്പിച്ചു  

ജഡ്ജിമാർക്ക് നൽകാനെന്ന പേരിൽ കക്ഷികളിൽ നിന്ന് കൈക്കൂലി വാങ്ങിയ കേസിൽ  അഡ്വ. സൈബി ജോസിനെതിരായ  പ്രാഥമികാന്വേഷണ റിപ്പോർട്ട് പൊലീസ് ഹൈക്കോടതിയിൽ സമർപ്പിച്ചു. എഫ് ഐ ആർ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള സൈബി ജോസിൻ്റെ ഹർജി പരിഗണിക്കവെയാണ് പൊലീസ് അന്വേഷണ റിപ്പോർട്ട് ഹൈക്കോടതിയിൽ സമർപ്പിച്ചത്.

അന്വേഷണവുമായി സഹകരിക്കുമെന്ന് സൈബിയുടെ അഭിഭാഷകൻ ഹൈക്കോടതിയെ അറിയിച്ചു. എപ്പോൾ ആവശ്യപ്പെട്ടാലും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകാമെന്നും സൈബി ജോസ് കോടതിയെ അറിയിച്ചു. അതേസമയം, കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും സൈബിയെ തൽക്കാലം അറസ്റ്റ് ചെയ്യില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. സൈബിക്കെതിരയുള്ള കോഴയാരോപണത്തിൽ, ഗൂഢാലോചനയുണ്ടെന്ന പരാതിയിലും പൊലീസിനോട് ഉചിതമായ അന്വേഷണം നടത്താൻ കോടതി ആവശ്യപ്പെട്ടു. തുടർന്ന് ഹർജി രണ്ടാഴ്ച കഴിഞ്ഞ് പരിഗണിക്കാൻ മാറ്റി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here