ഹീര ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്

വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ചുവെന്ന കേസില്‍ ഹീര ഗ്രൂപ്പിന്റെ ഓഫീസുകളില്‍ ഇ.ഡി റെയ്ഡ്. ഹീര കണ്‍സ്ട്രക്ഷന്‍സിന്റെ തിരുവനന്തപുരത്തെ മൂന്ന് സ്ഥാപനങ്ങളിലാണ് ഇഡി സംഘം പരിശോധന നടത്തിയത്. വഴുതക്കാടിലുള്ള ഓഫീസ്, നിര്‍മ്മാണത്തിലിരിക്കുന്ന ഫ്ലാറ്റ് സമുച്ചയം , നെടുമങ്ങാടുള്ള എഞ്ചിനീയറിങ് കോളേജ് എന്നിവിടങ്ങളിലാണ് പരിശോധന. കൊച്ചിയില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്.

രാവിലെ ആരംഭിച്ച റെയ്ഡ് മണിക്കൂറുകള്‍ നീണ്ടു. ആക്കുളത്തെ ഫ്ലാറ്റ് സമുച്ചയത്തിന് വേണ്ടി 14 കോടി രൂപ വായ്പയെടുത്ത് ബാങ്കിനെ വഞ്ചിച്ച കേസിലാണ് നടപടി. മൂന്ന് വര്‍ഷത്തിനുള്ളില്‍ തിരിച്ചടക്കുമെന്ന ഉപാധിയിലാണ് എസ്ബിഐയില്‍ നിന്ന് വായ്പയെടുത്തത്.

നിര്‍മ്മാണത്തിലിരുന്ന ഫ്ലാറ്റ് സമുച്ചയം ഉള്‍പ്പെടെ ഈട് വച്ചിരുന്നു. എന്നാല്‍ ഫ്ലാറ്റ് വിറ്റുപോയെങ്കിലും പിന്നീട് തിരിച്ചടച്ചില്ല. ഇതില്‍ ബാങ്കിന് 12 കോടി രൂപ നഷ്ടമുണ്ടായെന്ന പരാതിയില്‍, സിബിഐ നേരത്തേ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡിയുടെ പരിശോധന. ഹീരാ ഗ്രൂപ്പിന്റെ ഡയറക്ടര്‍മാരെ ഉള്‍പ്പെടെ പ്രതികളാക്കിയാണ് അന്വേഷണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News