‘ബിങ്’ ഇനി ചാറ്റ്ജി.പി.ടിയോടൊപ്പം എത്തും

മൈക്രോസോഫ്റ്റിന്റെ സെർച്ച് എഞ്ചിനായ ബിങ് ചാറ്റ്ജി.പി.ടിയുമായെത്തുന്നു. പുതിയ ബിങ്ങിന്റെ പ്രവർത്തനം പ്രാരംഭഘട്ടത്തിലാണെന്നും വരും ദിവസങ്ങളിൽ ആളുകളിലേക്കെത്തിക്കുമെന്നും മൈക്രോസോഫ്ട് അധികൃതർ പറഞ്ഞു.

എന്നാൽ ഔദ്യോഗികമായി അവതരിപ്പിക്കുന്നതിന് മുൻപേ, പുതിയ ബിങ്ങിന്റെ പ്രവർത്തനങ്ങളും മറ്റ് സാധ്യതകളുമറിയാൻ തിരഞ്ഞെടുക്കപ്പെട്ട ആളുകളിലേക് മൈക്രോസോഫ്ട് ഇവയെ എത്തിക്കുന്നുണ്ട്. മൈക്രോസോഫ്ട് തന്നെ തിരഞ്ഞെടുക്കുന്ന ആളുകൾക്ക് പുറമെ, ബിങ്ങിന്റെ പ്രവർത്തനങ്ങൾ അറിയാൻ താല്പര്യപ്പെടുന്നവർക്ക് സ്വയം അപേക്ഷിക്കുകയും ചെയ്യാം.

ചാറ്റ്ജി.പി.ടിയുടെ ഉത്ഭവത്തിനുശേഷം ടെക്ക് ലോകം വ്യാപകമായി അവയെ ഉപയോഗപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഗൂഗിൾ, തങ്ങളുടെ ചാറ്റ്ജി.പി.ടിയായ ‘ബാർഡ്’ അവതരിപ്പിച്ചിരുന്നു. എന്നാൽ തെറ്റായ വിവരങ്ങൾ നൽകി ബാർഡ് ഗൂഗിൾ അധികൃതരെയും സുന്ദർ പിച്ചൈയെയും കുഴപ്പത്തിൽ ചാടിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News