ബി ബി സി റെയ്ഡ്; കേന്ദ്രസര്‍ക്കാരിനെ പരിഹസിച്ച് സീതാറാം യെച്ചൂരി

ബി ബി സിയുടെ പ്രധാന ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡിനെ പരിഹസിച്ച് സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ആദ്യം ബി ബി സി ഡോക്യുമെന്ററികള്‍ നിരോധിച്ചു. ശേഷം ഓഫീസുകളില്‍ റെയ്ഡ്. എന്നിട്ടും ഇന്ത്യയെ ജനാധിപത്യത്തിന്റെ മാതാവ് എന്ന് വിളിക്കുന്നു എന്ന് യെച്ചൂരി ട്വിറ്ററിലൂടെ പ്രതികരിച്ചു. അദാനി വിവാദത്തില്‍  അന്വേഷണം ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ബി ബി സിയുടെ ദില്ലിയിലെയും മുംബൈയിലെയും ഓഫീസുകളിലാണ് റെയ്ഡ് നടന്നത്. പരിശോധനയ്ക്കിടെ ജീവനക്കാരുടെ ഫോണുകള്‍ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തിരുന്നു. ജീവനക്കാരോട് ഓഫീസില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിപ്പോകാന്‍ ഓഫീസ് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച, ഇന്ത്യയില്‍ ബിബിസി നിരോധിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News